അനാഹേം : അമേരിക്കയിൽ നടന്ന ലോക വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ താരം മീരാഭായ് ചാനു സായ്കോമിന് സ്വർണം. ലോക റെക്കാഡിന്റെ അകമ്പടിയോടെ മീരാഭായ് സ്വർണമുയർത്തി. 1994ലും 95-ലും ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടയിരുന്ന കർണം മല്ലേശ്വരിക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടത്തിലേക്ക് എത്തുന്നത്.

48 കി.ഗ്രാം വിഭാഗത്തിൽ മത്സരിച്ച ചാനു സ്‌നാച്ചിൽ 85 കിലോയും ക്ളീൻ ആൻഡ് ജെർക്കിൽ 109 കിലോയും ഉൾപ്പെടെ ആകെ 194 കിലോഗ്രാം ഉയർത്തിയാണ് റെക്കാഡ് സ്വർണത്തിന് ഉടമയായത്. തായ്ലൻഡിന്റെ സുക്ചാരിയോൺ തുന്യ 193 കിലോഗ്രാം ഉയർത്തി വെള്ളി നേടിയപ്പോൾ 182 കിലോ ഉയർത്തിയ സെഗുറ അന ഐറിസ് വെങ്കലം സ്വന്തമാക്കി.