ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇപ്പോൾ മികച്ച ഫോമിലാണ്. അടുത്തിടെ കഴിഞ്ഞ ഇന്ത്യ-വിൻഡീസ് പരമ്പരയിലാണ് കോഹ്‌ലി കരിയറിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കോഹ്‌ലി നേടിയത്. ക്രിക്കറ്റ് ദൈവംം സച്ചിൻ ടെൻഡുൽക്കറെ മറികടന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.

വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലാണ് ഇനി കോഹ്‌ലിയുടെ ശ്രദ്ധ. ഓസ്ട്രേലിയയിൽ കോഹ്‍ലിക്ക് മികച്ച ഫോം പുറത്തെടുക്കാനായിട്ടില്ല. പക്ഷേ നിലവിലെ കോഹ്‌ലിയുടെ ഫോം ഓസ്ട്രേലിയയിലും തുടരുമെന്നാണ് ആരാധകർ കരുതുന്നത്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോഗനും ഇതേ പ്രതീക്ഷയിലാണ്.

ട്വിറ്ററിൽ ഉയർന്ന ഒരു ചോദ്യത്തിനാണ് കോഹ്‌ലി ഓസ്ട്രേലിയയിൽ മികച്ച ഫോം പുറത്തെടുക്കുമെന്ന് വോഗൻ പ്രതികരിച്ചത്. ഓസ്ട്രേലിയയിൽ വിരാട് കോഹ്‌ലി ആധിപത്യം നേടുമോ എന്ന ചോദ്യത്തിനാണ് വോഗൻ അതെ എന്ന് മറുപടി നൽകിയത്.

30 കാരനായ വിരാട് കോഹ്‌ലിയാണ് 2018 ൽ ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 2018 ൽ ഏകദിനത്തിലെ കോഹ്‌ലിയുടെ ശരാശരി മറ്റേത് ബാറ്റ്സ്മാനെക്കാൾ വളരെ മുന്നിലാണ്. രോഹിത് ശർമ്മയാണ് രണ്ടാമത്. ഈ വർഷം ഇതുവരെ 10 ടെസ്റ്റ് മത്സരങ്ങളാണ് കോഹ്‌ലി കളിച്ചത്. 1,063 റൺസാണ് കോഹ്‌ലി ഇവയിൽനിന്നും അടിച്ചു കൂട്ടിയത്.

ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‌ലിക്ക് നല്ല റെക്കോർഡുകളാണ് ഉളളത്. അവിടെ കളിച്ച എട്ടു ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 992 റൺസാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്. ഏറ്റവും ഉയർന്ന റൺസ് 169 ആണ്. അഞ്ചു സെഞ്ചുറികളും കോഹ്‌ലിയുടെ പേരിലുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ