/indian-express-malayalam/media/media_files/2026/01/27/michael-schumacher-2026-01-27-13-40-00.jpg)
Michael Schumacher (Source: X)
Michael Schumacher Health: 12 വർഷത്തിന് ശേഷം സന്തോഷവും പ്രതീക്ഷയും നൽകുന്ന ആ വർത്ത എത്തുന്നു. ഫോർമുല വൺ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിനാണ് തുടക്കമാവുന്നത്. വേഗതയുടെ രാജാവിന് ഇനി കിടക്കയിൽ കിടന്ന് ഓരോ ദിനവും തള്ളി നീക്കേണ്ട. കോമയിരുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് അസാധ്യമാണെന്ന വാദങ്ങളെ കാറ്റിൽ പറത്തി ഷുമാക്കർ ഇന്ന് നേരെ ഇരിക്കാൻ പാകത്തിൽ എത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
വീൽച്ചെയറിന്റെ സഹായത്താൽ ഷൂമാക്കറിന് തന്റെ മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് മോചനം ലഭിക്കുക കൂടിയാണ്. സ്വിറ്റ്സർലൻഡിലും സ്പെയ്നിലുമായാണ് ഷൂമാർക്കറിന്റെ കഴിഞ്ഞ 12 വർഷം കടന്ന് പോയത്. ഇവിടെയുള്ള ഷൂമാക്കറിന്റെ വസതികളിൽ ലോകോത്തര മെഡിക്കൽ സൗകര്യങ്ങൾ ആണ് ഒരുക്കിയിരുന്നത്. ഷൂമാക്കറിന് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ കൊറിന ഉറപ്പാക്കി ഒപ്പം നിന്നു.
Also Read: 'നന്ദി, വിരമിക്കാൻ സമയമായി; പിആർ ബലത്തിൽ ടീമിലെത്തുന്നു'; സഞ്ജുവിനെതിരെ ആരാധകർ
24 മണിക്കൂറും മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ നിരീക്ഷണത്തിലായിരുന്നു ഷൂമാക്കർ. സ്പെഷ്യലൈസ്ഡ് നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റ്, കോഗ്നിറ്റിവ് എൻഗേജ്മെന്റിലും ന്യൂറോളജിക്കൽ സ്റ്റിമുലേഷനിലും ശ്രദ്ധ കൊടുക്കുന്ന വിദഗ്ധ തെറാപ്പിസ്റ്റുകൾ എന്നിവരുൾപ്പെട്ടതാണ് ഷൂമാക്കറുടെ മെഡിക്കൽ ടീം. എന്നാൽ ആശയവിനിമയം നടത്തുന്നതിൽ ഷൂമാക്കറിനുള്ള ബുദ്ധിമുട്ട് ഇപ്പോഴും തുടരുന്നതായി ഡെയ്ലി മെയിലിന്റെ റിപ്പോർട്ടിൽ പറയുന്നു.
Also Read: ലോകകപ്പിലെ പിന്മാറ്റം; ബംഗ്ലാദേശിന് നഷ്ടം കോടികൾ; കളിക്കാർക്ക് ഇന്ത്യൻ ബ്രാൻഡുകളുടെ പ്രഹരം
തന്റെ ചുറ്റുപാടുകളെ തിരിച്ചറിയാൻ ഷൂമാർക്കറിന് സാധിക്കുന്നുണ്ട്. ഷൂമാർക്കറിന്റെ ചികിത്സ, ആരോഗ്യ പുരോഗതി എന്നിവ പുറത്തുവിടേണ്ട എന്ന തീരുമാനമാണ് കുടുംബം സ്വീകരിച്ചത്. ഇവരുടെ സ്വകാര്യത മാനിക്കുമ്പോഴും ഷൂമാക്കറിന്റെ ആരോഗ്യനിലയെ കുറിച്ചറിയാനുള്ള ആകാംക്ഷ ആരാധകരിൽ നിറഞ്ഞ് നിന്നിരുന്നു.
2013 ഡിസംബർ 23ന് ഉച്ചതിരിഞ്ഞ് ഫ്രാൻസിലെ ആൽപ്സ് മലനിരകളിൽ സ്കീയിങ് നടത്തുമ്പോഴാണ് ഷൂമാക്കർ അപകടത്തിൽപ്പെടുന്നത്. ഹെൽമറ്റ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടാതെ കാത്തെങ്കിലും തലച്ചോറിലെ പരുക്കും പിന്നാലെ വേണ്ടി വന്ന രണ്ട് ശസ്ത്രക്രിയകളും 250 ദിവസം നീണ്ട കോമയിലേക്ക് ഷൂമാക്കറെ തള്ളിയിട്ടു.
Also Read: MS Dhoni IPL: ധോണി മൂന്നാമനായി ഇറങ്ങും; പവർപ്ലേയിൽ അടിച്ചു തകർക്കും: ആർ അശ്വിൻ
2012ൽ ആണ് ഷൂമാക്കർ ട്രാക്ക് വിടുന്നത്. ഏഴ് വട്ടമാണ് ഷൂമാക്കർ ലോക ചാംപ്യനായത്. 2000 മുതൽ 2005 വരെ തുടരെ ലോക ചാംപ്യനാവാൻ അദ്ദേഹത്തിന് സാധിച്ചു. തുടരെ ഇത്രയും തവണ ലോക ചാംപ്യനായതിന്റെ റെക്കോർഡ് ഇതുവരെ ഷൂമാക്കറിൽ നിന്ന് കൈക്കലാക്കാൻ മറ്റൊരു താരത്തിനുമായിട്ടില്ല.
Read More: ബുമ്രയ്ക്ക് മാത്രം പ്രത്യേക പരിഗണന എന്തിനാണ്? സിറാജിന്റെ കഠിനാധ്വാനത്തിന് വിലയില്ലേ? തുറന്നടിച്ച് മുൻ താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us