മയാമി: റാഫേല്‍ നദാലിന് മേലുള്ള തന്റെ ആധിപത്യം തെളിയിച്ച് മയാമി ഓപ്പൺസ് ടെന്നീസ് കിരീടത്തില്‍ റോജർ ഫെഡറർ മുത്തമിട്ടു. ഫെഡററുടെ മൂന്നാമത് മയാമി കിരീടമാണിത്. നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഫെഡറർ കിരീടം നേടിയത്. സ്കോർ: 6- 3, 6- 4.
ആറ് മാസം നീണ്ട പരുക്കിനു ശേഷം തിരിച്ചെത്തിയ ഫെഡറർ കളിക്കളത്തിൽ മികച്ച പ്രകടമാണ് കാഴ്ച വെച്ചത്. തിരിച്ചുവരവിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും ഇന്ത്യൻ വെൽസ് കിരീടവും ഫെഡറർ സ്വന്തമാക്കിയിരുന്നു.
38 മിനിറ്റ് മാത്രം നീണ്ട ആദ്യ സെറ്റ് 6- 3ന് ഫെഡറർ നിഷ്പ്രയാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ കടുത്ത വെല്ലുവിളിയാണ് നദാൽ ഉയർത്തിയത്.
രണ്ടാം സെറ്റിൽ 4- 4 എന്ന നിലയിൽ ഒപ്പത്തിനൊപ്പമെത്തിയ ശേഷമാണ് സ്പാനിഷ് താരം അടിയറവു പറഞ്ഞത്. നദാലിനെതിരെ തുടർച്ചയായ നാലം വിജയമാണ് ഫെഡറർ കരസ്ഥമാക്കിയത്.