/indian-express-malayalam/media/media_files/2026/01/09/smriti-mandhana-and-harmanpreeth-kaur-wpl-2026-01-09-14-55-39.jpg)
Smriti Mandhana and Harmanpreet Kaur/ Source: WPL, Instagram
MI vs RCB, WPL 2026: ഇനി വനിതാ പ്രീമിയർ ലീഗ് പോരാട്ടത്തിന്റെ ദിനങ്ങൾ. സീസണിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ തീപാറും പ്രകടനങ്ങളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസ് നേരിടുന്നത് 2024ൽ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ.
ഈ സീസണിൽ മെഗാ താര ലേലത്തിലൂടെ സ്ക്വാഡിനെ തേച്ചുമിനുക്കിയാണ് ഫ്രാഞ്ചൈസികൾ എത്തുന്നത്. 2025 വനിതാ പ്രീമിയർ ലീഗിന് കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ സാധിച്ചിരുന്നു. 2026 സീസണിലും മത്സരങ്ങൾക്ക് കൂടുതൽ വ്യുവർഷിപ്പ് ലഭിക്കും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
Also Read: "മുംബൈ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനക്കാരാവണം; അല്ലെങ്കിൽ ഇന്ത്യൻ ടീമിൽ പിടിച്ചുനിൽക്കാനാവില്ല"
ഉദ്ഘാടന മത്സരത്തിൽ ഹർമൻപ്രീത് കൗറും സ്മൃതി മന്ഥാനയും നേർക്കുനേർ വരുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാർ ബാറ്ററും ഏറ്റുമുട്ടുമ്പോൾ ഇന്ന് പോരാട്ടം കടുക്കും. ഇന്ത്യൻ വനിതാ ടീം ലോക കിരീടം നേടിയതിൽ വനിതാ പ്രീമിയർ ലീഗിനും വലിയ പങ്കുണ്ട് എന്ന് ഹർമൻപ്രീത് കൗർ ചൂണ്ടിക്കാണിച്ചിരുന്നു.
Also Read: Vaibhav Suryavanshi: ക്യാപ്റ്റൻ സ്ഥാനത്ത് ആദ്യ സെഞ്ചുറി; സ്റ്റൈലായി വൈഭവ് സൂര്യവംശി
മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം എത്ര മണിക്ക് ആരംഭിക്കും?
മുംബൈ ഇന്ത്യൻസ്-റോയൽ ചലഞ്ചേഴ്സ് പോര് ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും.
മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
മുംബൈ ഇന്ത്യൻസ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന്റെ ലൈവ് ല്ട്രീം ജിയോഹോട്സാറ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
മുംബൈ ഇന്ത്യൻസിന്റെ സ്ക്വാഡ്: ഹെയ്‌ലി മാത്യൂസ്, ജി കമാലിനി (wk), നാറ്റ് സിവർ ബ്രണ്ട്, ഹർമൻപ്രീത് കൗർ (c), അമേലിയ കെർ, അമൻജോത് കൗർ, സജീവൻ സജന, പൂനം ഖേംനാർ, സംസ്കൃതി ഗുപ്ത, ഷബ്നിം ഇസ്മായിൽ, ത്രിവേണി വസിഷ്ഠ, നല്ല റെഡ്ഡി, രാഹില ഫിർദൗസ്, മില്ലി ഇല്ലിംഗ്വർത്ത്, സൈക്ക ഇഷാഖ്, നിക്കോള കെയറി
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്ക്വാഡ്: സ്മൃതി മന്ദാന (c), ജോർജിയ വോൾ, ഗൗതമി നായിക്, ഗ്രേസ് ഹാരിസ്, റിച്ച ഘോഷ് (w), നദീൻ ഡി ക്ലർക്ക്, പൂജ വസ്ത്രാക്കർ, രാധ യാദവ്, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഡി, ലോറൻ ബെൽ, കുമാർ പ്രത്യുഷ, സയാലി സത്ഗാരെ, പ്രേമ റാവത്ത്, ദയാലൻ ഹേമലത, ലിൻസി സ്മിത്ത്
Read More: Kabaddi: ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us