Mumbai Indians vs Gujarat Titans Live Scorecard: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 27 റണ്‍സ് വിജയം. ആദ്യ ഇന്നിങ്‌സില്‍ മുംബൈ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഗുജറാത്തിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 32 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ റാഷിദ് ഖാനാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ആറ് ഓവറില്‍ 55 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് മുന്‍നിര ബാറ്റര്‍മാെരയാണ് ഗുജറാത്തിന് നഷ്ടമായത്. വുദ്ധിമാന്‍ സാഹ(2), ശുഭ്മാന്‍ ഗില്‍(6), പാണ്ഡ്യ(4), വിജയ് ശങ്കര്‍(29), അഭിനവ് മനോഹര്‍(2) എന്നിവരാണ് പുറത്തായത്. യഥാക്രമം 7,12,26, 48,55 എന്നിങ്ങനെയാണ് വിക്കറ്റ് വിഴ്ച പിന്നീട് ക്രീസിലെത്തിത ഡേവിഡ് മില്ലര്‍ 26 പന്തില്‍ 41 റണ്‍സ് നേടി പൊരുതിയെങ്കിലും സ്‌കോര്‍ 100 ല്‍ നില്‍ക്കെ ആകാശ് മദ്‌വാലിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് ക്രീസിലെത്തിയ തേവാട്ടിയ 14 റണ്‍സ് എടുത്ത് പുറത്താതി. എന്നാല്‍ അവസാന ഓവറുകളില്‍ 32 പന്തില്‍ നിന്ന് 79 റണ്‍സ് നേടി റഷീദ് ഖാന്‍ ഗുജറാത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും വിജയ ദൂരത്ത് എത്താന്‍ കഴിഞ്ഞില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. 49 പന്തില്‍ 103 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ചുറി ഇന്നിങ്‌സാണ് മുംബൈയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് മികച്ച തുടക്കമായിരുന്നില്ല. രോഹിത് 18 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 20 പന്തില്‍ 31 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ സ്റ്റാര്‍ പ്ലെയര്‍ നെഹാല്‍ വധേരയെയും (15) റാഷിദ് ഖാന്‍ തന്നെ പുറത്താക്കി. പിന്നീട് മുംബൈയെ മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. ഗുജറാത്തിന് വേണ്ടി നാലോവറിൽ 30 റൺസ് വഴങ്ങിയാണ് റാഷിദ് ഖാൻ നാല് വിക്കറ്റുകൾ നേടിയത്.
മുംബൈ ഇന്ത്യന്‍സ് (പ്രൊബബിള്‍ ഇലവന്‍): രോഹിത് ശര്‍മ(സി), ഇഷാന്‍ കിഷന്‍(ഡബ്ല്യു), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹാല്‍ വധേര, തിലക് വര്‍മ്മ, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്
ഗുജറാത്ത് ടൈറ്റന്‍സ് (പ്രൊബബിള്‍ ഇലവന്‍): വൃദ്ധിമാന്‍ സാഹ(ഡബ്ല്യു), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ(സി), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി