scorecardresearch

നിരാശജനകമായ ഈ സീസണിലും ഉറക്കം നഷ്ടപ്പെട്ടിട്ടില്ല, ഫോം കണ്ടെത്തുന്നതിൽ നിന്ന് ഒരു “ചെറിയ ചുവട്” മാത്രം അകലെ: രോഹിത് ശർമ

“ഞാൻ ചെയ്യാൻ ആഗ്രഹിച്ച പല കാര്യങ്ങളും നടന്നില്ല. സീസണിൽ ഞാൻ വളരെ നിരാശനാണ്.,” രോഹിത് പറഞ്ഞു

നിലവിലെ ഐപിഎൽ സീസണിൽ ഒരുപാട് കാര്യങ്ങൾ തന്റെ വഴിക്ക് പോയില്ലെന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. എന്നാൽ “നിരാശജനകമായ” സീസണിൽ തനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടില്ല,” എന്നും കാരണം വീണ്ടും ഫോം കണ്ടെത്തുന്നതിൽ നിന്ന് ഒരു “ചെറിയ മാറ്റം” മാത്രം അകലെയാണെന്നും രോഹിത് പറഞ്ഞു.

2008 ലെ ഉദ്ഘാടന പതിപ്പിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ആദ്യമായി ഒരു അർദ്ധ സെഞ്ച്വറി പോലും നേടാനാകാതെ രോഹിത് തന്റെ ഏറ്റവും മോശം ഐപിഎൽ സീസണെയാണ് ഈ തവണ അഭിമുഖീകരിക്കേണ്ടി വന്നത്. ഈ ഓപ്പണർക്ക് 14 ഇന്നിങ്സിൽ 19.14 ശരാശരിയിലും 120.17 സ്ട്രൈക്ക് റേറ്റിലും 248 റൺസ് മാത്രമാണ് നേടാനായത്.

“ഞാൻ ചെയ്യാൻ ആഗ്രഹിച്ച പല കാര്യങ്ങളും നടന്നില്ല. സീസണിൽ ഞാൻ വളരെ നിരാശനാണ്. എന്നാൽ ഇത് എന്റെ കാര്യത്തിലും നേരത്തെ സംഭവിച്ചിട്ടുണ്ട്, അതിനാൽ ഇത് ഞാൻ ആദ്യമായി കടന്നുപോകുന്ന ഒന്നല്ല, ”എംഐയുടെ സീസണിലെ അവസാന മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു.

“ക്രിക്കറ്റ് ഇവിടെ അവസാനിക്കില്ലെന്ന് എനിക്കറിയാം; ഒരുപാട് ക്രിക്കറ്റ് മുന്നിലുണ്ട്. അതിനാൽ എനിക്ക് മാനസിക വശം ശ്രദ്ധിക്കേണ്ടതുണ്ട്, എനിക്ക് എങ്ങനെ ഫോമിലേക്ക് മടങ്ങാനും പ്രകടനം നടത്താനും കഴിയുമെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.”

“ഇത് ഒരു ചെറിയ മാറ്റം വരുത്തൽ മാത്രമാണ് മുന്നിലുള്ളത്, കുറച്ച് സമയം ഒഴിവു കിട്ടുമ്പോഴെല്ലാം ഞാൻ അതിൽ പ്രവർത്തിക്കാൻ ശ്രമിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമായ എംഐ നിരാശാജനകമായ ഒരു സീസണിൽ അവസാനമായി, ഡെൽഹി ക്യാപിറ്റൽസിനെതിരെ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.

തുടർച്ചയായ എട്ട് തോൽവികളോടെ തങ്ങളുടെ സീസൺ ആരംഭിച്ചതിന് ശേഷം, സീസണിന്റെ രണ്ടാം പകുതിയിൽ നാല് വിജയങ്ങൾ നേടാൻ എംഐക്ക് കഴിഞ്ഞു.

“ടൂർണമെന്റിന്റെ തുടക്കത്തിൽ ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്തതിനാൽ ഇത് ഞങ്ങൾക്ക് അൽപ്പം നിരാശാജനകമായ സീസണായിരുന്നു. ഐ‌പി‌എൽ പോലുള്ള ടൂർണമെന്റുകളിൽ നിങ്ങൾ ആ വേഗത വളർത്തിയെടുക്കണമെന്ന് ഞങ്ങൾക്കറിയാം,” രോഹിത് പറഞ്ഞു.

“തുടക്കത്തിൽ, ഞങ്ങൾ ഗെയിമുകൾ ഒന്നിനുപുറകെ ഒന്നായി തോൽക്കുമ്പോൾ, അത് ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ ആസൂത്രണം ചെയ്തതെന്തും ഞങ്ങൾ പുറത്തിറങ്ങി ആ കാര്യങ്ങൾ പരീക്ഷിച്ചുവെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാനം. ഞങ്ങൾ ആഗ്രഹിച്ചതുപോലെ അത് സംഭവിച്ചില്ല. ” പുതിയ ടീമിന്റെ ചലനാത്മകതയുമായി പൊരുത്തപ്പെടാൻ കളിക്കാർ പാടുപെട്ടിട്ടുണ്ടാകുമെന്ന് ഇന്ത്യൻ നായകൻ പറഞ്ഞു.

“എന്നാൽ ചില കളിക്കാർ അവരുടെ റോളുകൾ മനസിലാക്കാൻ കുറച്ച് സമയമെടുക്കുന്നതിനാൽ നിങ്ങൾക്ക് ഒരു പുതിയ ടീം ഉണ്ടാകുമ്പോൾ ചിലപ്പോൾ ഇത് സംഭവിക്കുന്നു. ചില ആളുകൾ ഈ ഫ്രാഞ്ചൈസിക്ക് വേണ്ടി ആദ്യമായി കളിക്കുകയായിരുന്നു.”

“അവരുടെ രാജ്യത്തിന് വേണ്ടിയോ സംസ്ഥാനത്തിന് വേണ്ടിയോ അല്ലെങ്കിൽ വ്യത്യസ്ത ലീഗുകളിലോ കളിക്കുമ്പോൾ അവർ വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്നു. പിന്നെ ഇവിടെ വരുമ്പോൾ വ്യത്യസ്തമായ വേഷങ്ങളാണ് ലഭിക്കുന്നത്. അതിനാൽ ഇത് ക്രമീകരിക്കാൻ കുറച്ച് സമയമെടുക്കും,” രോഹിത് പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Mi vs dc ipl 2022 rohit sharma form mumbai indians out