കോയമ്പത്തൂർ: കോയമ്പത്തൂരിൽ സമാപിച്ച അന്തർസർവ്വകലാശാല മീറ്റിൽ എൺ.ജി സർവ്വകലാശാല വനിതാ വിഭാഗത്തിലെ കിരീടം നിലനിർത്തി. ഓവറോൾ വിഭാഗത്തിൽ മാംഗ്ലൂർ സർവ്വകലാശാല കിരീടം നേടിയപ്പോൾ ഓവറോൾ രണ്ടാം സ്ഥാനം നേടാനും എം.ജി യ്ക്കായി. അവസാനം വരെ എം.ജി സർവ്വകലാശാലയുമായി ഇഞ്ചോടിഞ്ച് പോരടിച്ച പാട്യാലയിലെ പഞ്ചാബി സർവ്വകലാശാല, രണ്ട് പോയിന്റ് വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തായി.

അവസാന ദിവസം നടന്ന റിലേ മത്സരങ്ങളിൽ മിന്നുന്ന പ്രകടനമാണ് കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നുള്ള പെൺകുട്ടികൾ കാഴ്ചവച്ചത്. അഞ്ജലി ജോസ്, ജെറിൻ ജോസഫ്, സ്മൃതിമോൾ വി രാജേന്ദ്രൻ, വി.കെ വിസ്മയ എന്നിവരടങ്ങിയ 4*400 മീറ്റർ റിലേ ടീം എം.ജി സർവ്വകലാശാലയ്ക്കായി സ്വർണ്ണം ചൂടി. കാലിക്കറ്റ് സർവ്വകലാശാലയുടെ വിവി ജിഷ, തെരേസ ജോസഫ്, അഞ്ജു മോഹൻ, ഷഹർബാന സിദ്ധിക്ക് എന്നിവരുൾപ്പെട്ട ടീം വെങ്കലം നേടി. പുരുഷന്മാരുടെ റിലേയിൽ കേരള സർവ്വകലാശാലയ്ക്ക് വേണ്ടി തോമസ് മാത്യു, ആർ രാഹുൽരാജ്, എസ്.ജെ സഞ്ജു, സനു സാജൻ എന്നിവരുൾപ്പെട്ട ടീം വെങ്കലം നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ