അത്ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ എറിഞ്ഞ റൊട്ടിക്കഷണത്തില്‍ മുത്തമിട്ട് ആഴ്സണല്‍ താരം മെസ്യൂട്ട് ഓസില്‍. മുസ്ലിം- തുര്‍ക്കിഷ് സംസ്കാര പ്രകാരം ഭക്ഷണം പാഴാക്കുന്നത് പാപമാണ്. അത്കൊണ്ടാണ് ഓസില്‍ റൊട്ടിയില്‍ മുത്തമിട്ട് തന്റെ തലയ്ക്ക് തൊട്ട് മൈതാനത്തിന്റെ ഒരു മൂലയില്‍ ശ്രദ്ധാപൂര്‍വ്വം വെച്ചത്. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന യൂറോപ്പ കപ്പ് ഫുട്ബോളിന്റെ ആദ്യ പാദ സെമിക്കിടെ കോര്‍ണര്‍ കിക്കെടുക്കുമ്പോഴാണ് സംഭവം.
ഭക്ഷണം തരുന്ന ദൈവത്തെ സ്തുതിക്കാനും നന്ദി പറയാനും വേണ്ടിയാണ് ഓസിലിന്റെ പ്രവൃത്തി. ഇതില്‍ നിന്നും ഓസില്‍ ചെറിയ കഷമം റൊട്ടി കടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കാണികള്‍ ഒന്നടങ്കം കൈയടിച്ചാണ് ഓസിലിന്റെ പ്രവൃത്തിയെ സ്വീകരിച്ചത്. 136 തവണ ആഴ്സണല്‍ ജെഴ്സിയിലെത്തിയ ഓസില്‍ 27 ഗോളുകള്‍ നേടിയപ്പോള്‍ നാല്പ്പത്തിയൊമ്പതോളം ഗോളുകള്‍ക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.
ജര്‍മന്‍ മധ്യനിര താരം മെസ്യൂട്ട് ഓസിലുമായുള്ള കരാര്‍ ആഴ്സണല്‍ നേരത്തേ പുതുക്കിയത് വാര്‍ത്തയായിരുന്നു. പുതുക്കി. ആഴ്ചയില്‍ 350,000 യൂറോയാണ് ഈ ഇരുപത്തിയോമ്പതുകാരന് വേണ്ടി ക്ലബ് ചെലവിടുക. ഇതോടെ ആഴ്സണല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരിക്കുകയാണ് മെസ്യൂട്ട് ഓസിൽ. 2021 സീസണ് വരെയാണ് കരാര്‍ നീട്ടിയത്.
Ozil vs Atletico Madrid (H)
A MOTM worthy performance from the German playmaker. pic.twitter.com/f7WkPUqJPI
— J. (@tacticalzizou) April 26, 2018
2013ല്‍ റയല്‍ മാഡ്രിഡില്‍ നിന്നും ക്ലബ്ബിന്റെ അന്നേവരെയുള്ള ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് ഓസില്‍ ആഴ്സണല്‍ പാളയത്തിലേക്ക് ചേക്കേറിയത്. 42.4 മില്ല്യന്‍ യൂറോ ആണ് മെസ്യൂട്ട് ഓസിലിനായി ആര്‍സീന്‍ വെങ്ങര്‍ നേതൃത്വം നല്കുന്ന ക്ലബ് ചെലവിട്ടത്.
അരങ്ങേറ്റ സീസണ് മുതല്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്ക് വഴിയൊരുക്കുന്ന താരം എന്ന റെക്കോഡ് ഈ ജര്‍മന്‍കാരന്റെ പേരിലാണ്. ചിലിയന്‍ മുന്നേറ്റതാരം അലക്സിസ് സാഞ്ചസിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രവേശനത്തിന്റെ സാഹചര്യത്തില്‍ ഓസില്‍ ക്ലബ്ബില്‍ തുടരുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് ഈ കരാര്‍ പുതുക്കല്‍.