ലണ്ടന്‍ : ജര്‍മന്‍ മധ്യനിര താരം മെസ്യൂട്ട് ഓസിലുമായുള്ള കരാര്‍ ആഴ്സണല്‍ പുതുക്കി. ആഴ്ചയില്‍ 350,000 യൂറോയാണ് ഈ ഇരുപത്തിയോമ്പതുകാരന് വേണ്ടി ക്ലബ് ചെലവിടുക. ഇതോടെ ആഴ്സണല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരിക്കുകയാണ് മെസ്യൂട്ട് ഓസിൽ.  2021 സീസണ്‍ വരെയാണ് കരാര്‍ നീട്ടിയത്.

2013ല്‍ റയല്‍ മാഡ്രിഡില്‍ നിന്നും ക്ലബ്ബിന്‍റെ അന്നേവരെയുള്ള ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് ഓസില്‍ ആഴ്സണല്‍ പാളയത്തിലേക്ക് ചേക്കേറുന്നത്. 42.4 മില്ല്യന്‍ യൂറോ ആണ് മെസ്യൂട്ട് ഓസിലിനായി ആര്‍സീന്‍ വെങ്ങര്‍ നേതൃത്വം നല്‍കുന്ന ക്ലബ് ചെലവിട്ടത്.

അരങ്ങേറ്റ സീസണ്‍ മുതല്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്ക് വഴിയൊരുക്കുന്ന താരം എന്ന റെക്കോഡ് ഈ ജര്‍മന്‍കാരന്‍റെ പേരിലാണ്. ചിലിയന്‍ മുന്നേറ്റതാരം അലക്സിസ് സാഞ്ചസിന്‍റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രവേശനത്തിന്‍റെ സാഹചര്യത്തില്‍ ഓസില്‍ ക്ലബ്ബില്‍ തുടരുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് ഈ കരാര്‍ പുതുക്കല്‍.

കഴിഞ്ഞയാഴ്ചയാണ് ബൊറൂഷ്യാ ഡോര്‍ട്ട്മെന്‍റില്‍ നിന്നുമുല്ല എമറിക്ക് ഒബമേയാങ്ങുമായി ആഴ്സണല്‍ കരാറിലെത്തുന്നത്.

136 തവണ ആഴ്സണല്‍ ജെഴ്സിയിലെത്തിയ ഓസില്‍ 27 ഗോളുകള്‍ നേടിയപ്പോള്‍ നാല്‍പ്പത്തിയൊമ്പതോളം ഗോളുകള്‍ക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ