Latest News

വിരമിക്കല്‍ 2.0? മെസി രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നു

മെസ്സിക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാൻ സാധിക്കുമെന്നും. മെസ്സിക്കും കുടുംബത്തിനും സന്തോഷം നൽകുന്ന തീരുമാനമെടുക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും സഹതാരമായിരുന്ന കാർലോസ് ടെവസ്

അർജന്റീനക്ക് വേണ്ടി ഈ വർഷം ഇനി മെസ്സി രാജ്യാന്തര മത്സരങ്ങൾ കളിക്കില്ലെന്ന് റിപ്പോർട്ട്‌. നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിൽ താനുണ്ടാകില്ലെന്ന് മെസ്സി അർജന്റീന പരിശീലകൻ ലിയോണൽ സ്കലോണിയെ അറിയിച്ചതായി അർജന്റീനിയൻ മാധ്യമം ക്ലാരിൻ റിപ്പോർട്ട്‌ ചെയ്യുന്നു.

റഷ്യൻ ലോകകപ്പിൽ കാര്യമായ പ്രകടനം നടത്താൻ മെസ്സിക്കായിരുന്നില്ല. ക്വാർട്ടർ കാണാതെയാണ് ലാറ്റിനമേരിക്കൻ വമ്പന്മാർ ടൂർണമെന്റിൽ നിന്ന് പുറത്തായത്. ലോകകപ്പിന് ശേഷം അദ്ദേഹം വിരമിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ടീമിന്റെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കോച്ച് ജോർജ് സാംപോളിയെ അർജന്റീന പുറത്താക്കിയിരുന്നു.

2016 ൽ കോപ്പ അമേരിക്കൻ ഫൈനലിൽ ചിലിയോടേറ്റ അപ്രതീക്ഷിത തോൽവിക്ക് ശേഷം മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരാധകരുടെയും മാനേജ്മെന്റിന്റെയും നിരന്തര അഭ്യർത്ഥന മാനിച്ച് 2 മാസങ്ങൾക്ക് ശേഷം മടങ്ങിവരുകയായിരുന്നു. അർജന്റീനക്കായി ഒരു കിരീടം പോലും സമ്മാനിക്കാൻ മെസ്സിക്കായിട്ടില്ല.

നാല് മത്സരങ്ങളാണ് ഈ വർഷം അർജന്റീന കളിക്കുന്നത്. സെപ്റ്റംബറിൽ ഗ്വാട്ടിമാലക്കെതിരെയും കൊളംബിയക്കെതിരെയുമാണ് അർജന്റീനയുടെ ആദ്യ രണ്ട് സൗഹൃദ മത്സരങ്ങൾ. മറ്റ് മത്സരങ്ങൾക്കുള്ള എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം മെസ്സി എന്ന ഇതിഹാസ താരം അർജന്റീന ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. 2019 ൽ നടക്കുന്ന കോപ്പ അമേരിക്കൻ ടൂർണമെന്റിലൂടെയാകും മെസ്സിയുടെ മടങ്ങി വരവെന്നും കരുതപ്പെടുന്നു. എന്നാൽ മെസ്സി ഇനി ടീമിലേക്ക് മടങ്ങി വരില്ലയെന്ന തരത്തിലും വാർത്തകളുണ്ട്.

മെസ്സിക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാൻ സാധിക്കുമെന്നും. മെസ്സിക്കും കുടുംബത്തിനും സന്തോഷം നൽകുന്ന തീരുമാനമെടുക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും സഹതാരമായിരുന്ന കാർലോസ് ടെവസ് പറഞ്ഞു. മടങ്ങി വരാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം മടങ്ങിയെത്തിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Messi takes one years off from international

Next Story
തള്ളി മറിച്ചത് മതി, തോല്‍വിയ്‌ക്ക് കാരണക്കാരന്‍ നിങ്ങള്‍ തന്നെ: രവി ശാസ്ത്രിക്കെതിരെ ഹര്‍ഭജന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com