മിനാസ്: കോപ്പ അമേരിക്കയിൽ തോൽവിക്കു പിന്നാലെ അർജന്റീനയ്ക്കു സമനിലക്കുരുക്ക്. ഇന്നു നടന്ന രണ്ടാം മത്സരത്തിൽ അർജന്‍റീന പരാഗ്വയോടു സമനില വഴങ്ങി. നിര്‍ണായക മത്സരത്തിലാണ് അര്‍ജന്റീന സമനില വഴങ്ങിയത്. ഒരു ഗോള്‍ വീതമാണ് ഇരുടീമുകളും അടിച്ചത്.
37-ാം മിനിറ്റിൽ റിച്ചാർഡ് സാഞ്ചസ് നേടിയ ഗോളിൽ പരാഗ്വെ ലീഡ് നേടിയിരുന്നു. രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂട്ടിയാണ് അർജന്‍റീന ഇറങ്ങിയത് ഇതിനുശേഷമായിരുന്നു മെസിയുടെ സമനിലഗോൾ. ലയണൽ മെസി 57-ാം മിനിറ്റിൽ നേടിയ പെനാൽറ്റിയാണ് അർജന്റീനയുടെ മുഖം രക്ഷിച്ചത്. വാൻ പൈറിസ് ഹാൻഡ് ബോൾ ആയതോടെയാണ് അർജന്‍റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്.
Read More: കോപ്പയില്‍ കാലിടറി വീണ് അര്‍ജന്റീന; കൊളംബിയയ്ക്ക് രണ്ട് ഗോളിന്റെ വിജയം
അഞ്ചുമിനിറ്റിനകം ഗോൾ മടക്കാനുള്ള സുവർണാവസരം പരാഗ്വെ നഷ്ടമാക്കി. ഡെർലിസ് ഗോൺസാലസിനെ നിക്കോളാസ് ഓട്ടമാൻഡി പിന്നിൽനിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അദ്ദേഹം തന്നെ തുലച്ചു. പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടുനിന്നത് അർജന്‍റീനയാണെങ്കിലും ലക്ഷ്യം കാണാതെ ഉഴലിയ മുന്നേറ്റ നിരയാണ് അവർക്ക് തിരിച്ചടിയായത്.
രണ്ടു മത്സരങ്ങളിൽനിന്ന് ഒരു പോയിന്റ് മാത്രമുള്ള അർജന്‍റീന ഗ്രൂപ്പിൽ ഖത്തറിനും പിന്നിൽ നാലാമതാണ്. ആറു പോയിന്റുള്ള കൊളംബിയയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.