ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് വിജയത്തുടര്‍ച്ച. റയല്‍ വല്ലഡോളിഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ലയണല്‍ മെഡി ഇരട്ട ഗോള്‍ നേടി.
മത്സരത്തിന്റെ 34-ാം മിനിറ്റിലും 72-ാം മിനിറ്റിലുമായിരുന്നു മെസിയുടെ ഗോള്‍ നേട്ടം. വല്ലഡോളിഡിനെതിരെ ബാഴ്സയുടെ മൂന്നാം ഗോളാണ് മെസി 34-ാം മിനിറ്റില്‍ നേടിയത്. ഇതൊരു ഫ്രീ കിക്ക് ഗോളായിരുന്നു. മെസിയുടെ അമ്പതാം ഫ്രീ കിക്ക് ഗോളായിരുന്നു ഇത്. യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 54 ഫ്രീ കിക്ക് ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
You know it’s coming, you just can’t Stop it…
Lionel Messi has now scored 50 career Free Kicks
50!!! pic.twitter.com/uO5BPDcmh9
— Football Fans Tribe (@FansTribeHQ) October 29, 2019
ബാഴ്സലോണയ്ക്കു വേണ്ടി മെസി 44 ഫ്രീ കിക്ക് ഗോളുകള്‍ നേടിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കു വേണ്ടി നേടിയത് ആറ് ഫ്രീ കിക്ക് ഗോളുകളാണ്. മെസിയുടെ ഗോള്‍ പ്രതിരോധിക്കാന്‍ വല്ലഡോളിഡിന് സാധിച്ചില്ല. നാല് താരങ്ങളാണ് വല്ലഡോളിഡിനു വേണ്ടി പ്രതിരോധ മതില് തീര്‍ത്തത്. എന്നാല്‍, ഇവരെയെല്ലാം കബളിപ്പിച്ച് മെസിയുടെ കാലില്‍ നിന്ന് പന്ത് ലക്ഷ്യത്തിലെത്തുകയായിരുന്നു.
2008 നവംബറിലാണ് മെസി ആദ്യ ഫ്രീ കിക്ക് ഗോള്‍ സ്വന്തമാക്കുന്നത്. ക്യാംപ് നൗവില്‍ നടന്ന മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെയായിരുന്നു മെസിയുടെ ആദ്യ ഫ്രീ കിക്ക് ഗോള്‍.
Messi 50 free-kick goals pic.twitter.com/4R5emmbdRA
— Emilio Sansolini (@EmilioSansolini) October 29, 2019
വല്ലഡോളിഡിനെതിരായ മത്സരത്തിൽ വിജയിച്ചതോടെ ഇതോടെ 22 പോയിന്റുമായി ബാഴ്സ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടിയത് ക്ലെമെന്റ് ലെംഗ്ലെറ്റാണ്. വിദാലും സുവാരസും കൂടി ഗോളുകള്‍ നേടിയതോടെ ബാഴ്സ വിജയം ഉറപ്പിച്ചു. പതിനഞ്ചാം മിനിറ്റില്‍ കീകോയിലൂടെയാണ് വല്ലാഡോളിഡ് ആശ്വാസ ഗോൾ സ്വന്തമാക്കിയത്.