മാ​ഡ്രി​ഡ്: ല​യ​ണ​ൽ മെ​സി​യു​ടെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ ബാ​ഴ്സ​ലോ​ണ കോ​പ ഡെ​ൽ​റേ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​ൽ​റ്റാ വീ​ഗോ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ ത​റ​പ​റ്റി​ച്ച​ത്. ഇരുപാദങ്ങളിലുമായി 6-1 എന്ന സ്കോറിനാണ് ബാഴ്സയുടെ മുന്നേറ്റം.

ന്യൂകാംമ്പിൽ നടന്ന മത്സരത്തിൽ 13ആം മിനുറ്റിൽത്തന്നെ ബാഴ്സ ഗോൾവേട്ട തുടങ്ങിവെച്ചു. ജോർഡി ആൽബ നൽകിയ പാസിൽ നിറയൊഴിച്ച് മെസി സെൽറ്റയുടെ വലയിൽ ആദ്യ ഗോൾ എത്തിച്ചു. ര​ണ്ടു മി​നി​റ്റി​നു​ശേ​ഷം മെ​സി വീ​ണ്ടും ഗോ​ൾ വ​ല ച​ലി​പ്പി​ച്ചു. ഇത്തവണയും ജോർഡി ആൽബതന്നെയാണ് മെസിക്ക് ഗോളിനായുള്ള അസിസ്റ്റ് നൽകിയത്.

28-ാം മി​നി​റ്റി​ൽ മെസി നൽകിയ തകർപ്പൻ തൃൂപാസ് ഗോളാക്കിമാറ്റി ജോർഡി ആൽബ ബാഴ്സയുടെ ലീഡ് ഉയർത്തി.
മൂ​ന്നു മി​നി​റ്റി​നു​ശേ​ഷം ലൂ​യി​സ് സു​വാ​ര​സും ബാ​ഴ്സ​യു​ടെ ലീ​ഡ് ഉ​യ​ർ​ത്തി. 87-ാം മി​നി​റ്റി​ൽ ഇ​വാ​ൻ റാ​ക്കി​ട്ടി​ച്ച് നേ​ടി​യ ഗോ​ളി​ലൂ​ടെ ബാ​ഴ്സ ഗോ​ൾ​മേ​ളം പൂ​ർ​ത്തി​യാ​ക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook