മരണക്കളിയിൽ മെസിയുടെ മാന്ത്രിക കാൽ തീതുപ്പിയപ്പോൾ അർജന്റീന റഷ്യയിലേക്കുള്ള ടിക്കറ്റ് നേടി. നിർണായക മത്സരത്തില്‍ ഇക്വഡോറിനെ 3-1ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്. ലയണൽ മെസിയുടെ ഹാട്രിക്കാണ് അർജന്രീനയ്ക്ക് വിജയം ഒരുക്കിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ അർജന്റീനയെ ഞെട്ടിച്ച് ഇക്വഡോർ മുന്നിലെത്തി. പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് ഇബാറയാണ് അർജന്റീനയുടെ വലകുലുക്കിയത്. എന്നാൽ 12-ാം മിനിറ്റിൽ മെസിയിലൂടെ നീലപ്പട ഒപ്പമെത്തി. ബോക്സിന്റെ ഇടത് വശത്ത് നിന്ന് മെസി തൊടുത്ത തകർപ്പൻ ഷോട്ട് ഇക്വഡോർ ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. 20-ാം മിനിറ്റിൽ മിശിഹ ഒരിക്കൽക്കൂടി അവതരിച്ചു. ഇക്വഡോറിന്റെ വല തുളച്ച് മെസി അർജന്റീനയ്ക്ക് ലീഡ് നൽകി.

ആദ്യ പകുതിൽ 2-1ന് മുന്നിട്ടു നിന്ന അർജന്‍റീന രണ്ടാം പകുതിയിൽ ഒരുവട്ടം വട്ടംകൂടി ഇക്വഡോർ വലകുലുക്കി ഗോൾ പട്ടിക പൂർത്തിയാക്കി. മെസിയുടെ തകർപ്പൻ സോളോ ഗോളാണ് ഇക്വഡോറിന്റെ കഥകഴിച്ചത്.

ലാറ്റിൻ അമേരിക്കയിൽ നിന്നും ബ്രസീൽ, കൊളംബിയ, അർജന്റീന, ഉറുഗ്വ ടീമുകൾ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. അഞ്ചാം സ്ഥാനത്തുളള പെറുവിന് പ്ലേഓഫ് യോഗ്യതയും ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ