scorecardresearch

'മറഡോണയല്ല, മെസ്സിയാണ് ലോകത്തിലെ എക്കാലത്തെയും മികച്ച താരം'; ലയണല്‍ സ്‌കലോനി പറയുന്നു

റഷ്യന്‍ ലോകകപ്പിലെ തിരിച്ചടിക്ക് ശേഷം മെസ്സി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചതും സ്‌കലോനി വെളിപ്പെടുത്തി

റഷ്യന്‍ ലോകകപ്പിലെ തിരിച്ചടിക്ക് ശേഷം മെസ്സി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചതും സ്‌കലോനി വെളിപ്പെടുത്തി

author-image
Sports Desk
New Update
lionel messi, football, ie malayalam

ലയണല്‍ മെസ്സി ഡീഗോ മറഡോണയെ മറികടന്ന് ലോകത്തെ എക്കാലത്തെയും മികച്ച താരമായി മാറിയെന്ന് അര്‍ജന്റീനന്‍ കോച്ച് ലയണല്‍ സ്‌കലോനി. ''എനിക്ക് ഒരാളെ തിരഞ്ഞെടുക്കണമെങ്കില്‍ ഞാന്‍ ലിയോയെ തിരഞ്ഞെടുക്കും. മെസിയുടെ കാര്യത്തില്‍ എനിക്ക് ഏറെ പ്രത്യേകതയുണ്ട്. മറഡോണ മികച്ച താരമാണെങ്കിലും എക്കാലത്തെയും മികച്ച താരം മെസ്സിയാണ്'' സ്‌കലോനി സ്പാനിഷ് റേഡിയോ സ്റ്റേഷനായ കോപ്പിനോട് പറഞ്ഞു.

Advertisment

അര്‍ജന്റീന ആരാധകര്‍ മെസ്സിയെക്കാള്‍ മറഡോണയെ ഇഷ്ടപ്പെട്ടിരുന്നു, എന്നാല്‍ 1986-ല്‍ ന് ശേഷം കഴിഞ്ഞ മാസം ആദ്യമായി ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെ മെസ്സിയോടുള്ള മനോഭാവം മാറുന്നതായി തോന്നുന്നു. 2018 ല്‍ അര്‍ജന്റീന പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മെസ്സിയോട് സംസാരിക്കാന്‍ താന്‍ മുന്‍ഗണന നല്‍കിയിരുന്നുവെന്നും, റഷ്യന്‍ ലോകകപ്പിലെ തിരിച്ചടിക്ക് ശേഷം മെസ്സി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചതും സ്‌കലോനി വെളിപ്പെടുത്തി. ''ഞങ്ങള്‍ ആദ്യം ചെയ്തത് മെസ്സിയുമായി ഒരു വീഡിയോ കോള്‍ ചെയ്തു. ഞങ്ങള്‍ താരത്തോട് ആദ്യം പറഞ്ഞത് 'തിരികെ വരൂ. ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കും'. എട്ട് മാസത്തിന് ശേഷം അദ്ദേഹം എത്തി ഒരു ടീമിനെ കണ്ടെത്തി, ''സ്‌കലോനി കൂട്ടിച്ചേര്‍ത്തു.

''മെസ്സിയെ പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങള്‍ക്ക് ഒരു സാങ്കേതിക തലത്തില്‍ അവനെ തിരുത്താന്‍ കഴിയില്ല, പക്ഷേ ചിലപ്പോള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ ഒരു പ്രത്യേക കാര്യത്തില്‍ നിര്‍ബന്ധിക്കാം. ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലോവ് അവാര്‍ഡ് വാങ്ങിയ അര്‍ജന്റീനര്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ സ്‌കലോണി പിന്തുണച്ചു. അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്. ഒരു കുട്ടിയെപ്പോലെയാണ്. ഒരു അവിശ്വസനീയ വ്യക്തിയാണ്, അദ്ദേഹത്തിന്റെ വ്യക്തിത്വം ടീമിന്
ഗുണം ചെയ്തിട്ടുണ്ടെന്നും സ്‌കലോനി പറഞ്ഞു.

Advertisment
Lionel Messi Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: