scorecardresearch

'മെസിക്ക് വിദ്യാഭ്യാസമില്ല'; എതിർ നിരയുടെ വായടപ്പിച്ച് സെലിബ്രേഷൻ

മെക്സിക്കൻ ക്ലബിന് എതിരായ ഇന്റർ മയാമിക്ക് വേണ്ടിയുള്ള മെസിയുടെ ഗോൾ സെലിബ്രേഷന് എതിരെ വിമർശനം ശക്തം. മൂന്ന് വിരലുകൾ ഗ്യാലറിക്ക് നേരെ നീട്ടിയായിരുന്നു മെസിയുടെ മറുപടി

മെക്സിക്കൻ ക്ലബിന് എതിരായ ഇന്റർ മയാമിക്ക് വേണ്ടിയുള്ള മെസിയുടെ ഗോൾ സെലിബ്രേഷന് എതിരെ വിമർശനം ശക്തം. മൂന്ന് വിരലുകൾ ഗ്യാലറിക്ക് നേരെ നീട്ടിയായിരുന്നു മെസിയുടെ മറുപടി

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
messi, suarez

ഇന്റർ മയാമി താരങ്ങൾക്കൊപ്പം മെസി : (ഇൻസ്റ്റഗ്രാം)

വിദ്യാഭ്യാസവും പ്രൊഫഷണലിസവും ഇല്ലാത്ത താരമാണ് മെസി എന്ന വിമർശനവുമായി മെക്സിക്കൻ മുൻ പ്രതിരോധനിര താരം അഡോൽഫോ ബോറ്റിസ്റ്റ. ഇന്റർ മയാമിയുടെ പ്രീ സീസൺ മത്സരത്തിൽ മെക്സിക്കൻ ക്ലബിനെതിരെ ഗോൾ നേടിയതിന് ശേഷം മെസി നടത്തിയ ഗോൾ സെലിബ്രേഷനാണ് മെക്സിക്കൻ ആരാധകരേയും താരങ്ങളേയും പ്രകോപിപ്പിച്ചത്. 

Advertisment

മെക്സിക്കൻ ക്ലബ് ലിഗ എംഎക്സിനെതിരെ ഗോൾ നേടിയതിന് ശേഷം മെസി ഗ്യാലറിക്ക് നേരെ തിരിഞ്ഞ് 3 വിരലുകൾ ഉയർത്തുകയായിരുന്നു. അർജന്റീന മൂന്ന് ലോകകപ്പുകൾ നേടിയുട്ടുണ്ട്. മെക്സിക്കോ എത്ര ലോകകപ്പ് നേടിയിട്ടുണ്ട് എന്നാണ് ഈ ഗോൾ സെലിബ്രേഷനിലൂടെ കാണികളോട് മെസി ആരാഞ്ഞത്. 

മെസിയുടെ ഈ ഗോൾ സെലിബ്രേഷൻ താരത്തിന്റെ വിദ്യാഭ്യാസമില്ലായ്മയും പ്രൊഫഷണലിസം ഇല്ലായുമാണ് ചൂണ്ടിക്കാണിക്കുന്നതെന്നാണ് മെക്സിക്കൻ മുൻ താരം ബോറ്റിസ്റ്റ പറയുന്നത്. 2010 ലോകകപ്പിൽ മെസിയുടെ അർജന്റീനക്കെതിരെ താൻ കളിച്ചതിന്റെ ഫോട്ടോയും ബോറ്റിസ്റ്റ പങ്കുവെച്ചു. 

മെക്സിക്കോയെ അന്ന് അർജന്റീന 3-1ന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു. 38 മത്സരങ്ങളാണ് ബോറ്റിസ്റ്റ മെക്സിക്കോയ്ക്ക് വേണ്ടി കളിച്ചത്. നേടിയത് 11 ഗോളും. ക്ലബ് ലെവലിൽ 474 മത്സരങ്ങൾ താരം കളിച്ചു. നേടിയത് 125 ഗോളും 37 അസിസ്റ്റും. 

Advertisment

ലീഗ് കപ്പിന് ഒരുങ്ങുന്ന സാഹചര്യത്തിൽ കൂടുതൽ പ്രീസീസൺ മത്സരങ്ങൾ മെസിയുടെ ഇന്റർ മയാമി കളിക്കുമെന്നാണ് റിപ്പോർട്ടുകങ്ങ. ഈ സീസണിൽ ഇന്റർ മയാമിക്കൊപ്പം എംഎൽഎസ് കപ്പും മെസി ലക്ഷ്യമിടുന്നു. കഴിഞ്ഞ സീസണിൽ ഇന്റർ മയാമി മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പ്ലേഓഫ് ഘട്ടത്തിലേക്ക് എത്താൻ ഇന്റർ മയാമിക്ക് സാധിച്ചില്ല. അതിനിടയിൽ മെസി ബാഴ്സയിലേക്ക് മടങ്ങും എന്ന റിപ്പോർട്ടുകളും ശക്തമാണ്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. 

Read More

Lionel Messi Lui Suarez

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: