Latest News

തുടക്കം പിഴച്ചില്ല; ഇക്വഡോറിനെതിരെ അർജന്റീനയ്ക്ക് വിജയം

പെനാൽറ്റിയിലൂടെ നായകൻ മെസ്സിയാണ്​ വിജയഗോൾ നേടിയത്

Argentina vs Ecuador, FIFA World Cup Qualifiers 2020, അർജന്റിന, ഇക്വഡോർ, match time, when and where to watch argentina match, IST, FIFA Schedule, IE malayalam, ഐഇ മലയാളം

ബ്വോണസ്​ ഐറിസ്​: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ലയണൽ മെസ്സിയുടെയും സംഘവും ഗ്രൗണ്ടിലെത്തിയത്​ വിജയക്കൊടി പാറിക്കാൻ തന്നെയായിരുന്നു. അർജന്റീനയുടെ ഖത്തർ ലോകകപ്പ്​ സ്വപ്​നങ്ങൾക്ക്​ വിജയത്തോടെ തുടക്കം. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരത്തിൽ അർജൻറീന ഏകപക്ഷീയമായ ഒരു ഗോളിന്​ ഇക്വഡോറിനെ തോൽപിച്ചു. പെനാൽറ്റിയിലൂടെ നായകൻ മെസ്സിയാണ്​ വിജയഗോൾ നേടിയത്​. മാർച്ചിൽ നടക്കേണ്ടിയിരുന്ന മത്സരമാണ്​ കോവിഡ്​ പശ്ചാത്തലത്തിൽ മാറ്റിയത്​. ഇന്ത്യൻ സമയം പുലർച്ചെ 5.40നായിരുന്നു പോരാട്ടം.

കഴിഞ്ഞ വർഷം യുറുഗ്വായ്​യെ സൗഹൃദ മത്സരത്തിൽ നേരിട്ടപ്പോൾ അവർക്ക് 2-2ന്​​ സമനിലയായിരുന്നു ഫലം. അർജൻറീനക്കാരനായ ഗുസ്​താവോ അൽഫാരോയുടെ കീഴിൽ എതിർ ടീം മൈതാനത്തെത്തി ലോകകപ്പ്​ യോഗ്യത സ്വപ്​നങ്ങൾക്ക്​ മികച്ച തുടക്കമിടാൻ ലക്ഷ്യമിട്ടായിരുന്നു ഇക്വഡോറിന്റെ വരവ്​. 4-3-2-1 ഫോർമേഷനിലാണ്​ അർജൻറീനയെ ലയണൽ സ്​കളോനി കളത്തിലിറക്കിയത്​. അസുഖമായതിനെ തുടർന്ന്​ പൗളോ ഡിബാല പുറത്തിരുന്നു.

റഷ്യൻ ലോകകപ്പിലേക്കുള്ള വഴിയിൽ പ്രതീക്ഷികൾ അസ്തമിച്ച അർജന്റീനയ്ക്ക് ഇക്വഡോറിനെതിരെ മെസി നേടിയ അത്ഭുത വിജയമാണ് മോസ്കോയിലെത്തിച്ചത്. ഇത്തവണ വീണ്ടും ഇക്വഡോർ നേർക്കുന്നേർ എത്തിയപ്പോൾ അത്തരത്തിലൊരു സമ്മർദ്ദമില്ലായിരുന്നെങ്കിലും ജയത്തിൽ കുറഞ്ഞതൊന്നും മെസിയും സംഘവും പ്രതീക്ഷിച്ചിരുന്നില്ല. 33 കാരനായ മെസിയുടെ അവസാന ലോകകപ്പാണ്. ഇതിഹാസ താരത്തിന്റെ അക്കൗണ്ടിൽ ഒരു ലോകകപ്പിന്റെ അഭാവം വലിയ നഷ്ടം തന്നെയാണെന്ന് അർജന്റീനയ്ക്കുമാറിയാം. അതിനാൽ മുന്നോട്ടുള്ള ഓരോ നീക്കവും ശ്രദ്ധയോടെയും പോരാട്ട വീര്യത്തോടെയായിരുന്നു.

മെസിക്കൊപ്പം പരിചയസമ്പന്നർ അധികം ഇത്തവണ ടീമിലുണ്ടായിരുന്നില്ല. പരുക്കുമൂലം മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ മാർക്കസ് റോഹോ കളിച്ചില്ല. സെർജിയോ അഗ്യൂറോയെയും പരുക്കാണ് വലച്ചത്. ടോട്ടനം താരം എറിക് ലമേലയെയും അത്‌ലറ്റികോ മാഡ്രിഡ് മുന്നേറ്റ താരം എയ്ഞ്ചൽ ഡി കൊറിയ എന്നിവർക്കും ലയണൽ സ്കലോനിയുടെ ടീമിൽ ഇടം ലഭിച്ചിട്ടില്ല.

മാർച്ചിൽ നടക്കാനിരുന്ന യോഗ്യത റൗണ്ട് മത്സരങ്ങൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒക്ടോബറിലേക്ക് മാറ്റിവച്ചത്. പത്ത് ടീമുകളാണ് റൗണ്ട് റോബിൻ ഫോർമാറ്റിൽ ഹോം-എവേ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത്. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകൾ നേരിട്ട് ഖത്തർ ലോകകപ്പിന് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാർ ഇന്രർകോന്റിനന്റൽ പ്ലേ ഓഫ് കളിക്കേണ്ടി വരും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Messi fires argentina to wc qualifying win over ecuador

Next Story
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരത്തിന്റെ സഹോദരൻ വെടിയേറ്റു മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express