/indian-express-malayalam/media/media_files/uploads/2017/10/lio-mess-759.jpg)
Soccer Football - La Liga Santander - FC Barcelona vs Las Palmas - Camp Nou, Barcelona, Spain - October 1, 2017 Barcelona’s Luis Suarez and Lionel Messi REUTERS/Albert Gea
ബാഴ്സലോണയിൽ നിന്ന് ലൂയി സുവാരസ് പുറത്തുപോവുന്നതിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി സൂപ്പർതാരം ലയണൽ മെസി. സഹ താരത്തിന്റെ പുറത്തുപോക്കിലേക്ക് നയിച്ച കാരണങ്ങളിൽ എഫ്സി ബാഴ്സലോണ മാനേജ്മെന്റിനോടുള്ള തന്റെ അമർഷവും മെസി വ്യക്തമാക്കുന്നു.
"ഇന്ന് ലോക്കർ റൂമിൽ പ്രവേശിച്ചപ്പോൾ തന്നെ എനിക്ക് സാഹചര്യം മനസ്സിലായി. അത് വല്ലാതെ അനുഭവപ്പെട്ടു. കളിക്കളത്തിന് അകത്തും പുറത്തും നിനക്കൊപ്പമാവില്ല ഇനിയുള്ള ദിവസങ്ങളെന്നത് അത്രക്കും പ്രയാസമേറിയ കാര്യമാണ്. നമ്മൾ ഒരുമിച്ചുള്ള സമയങ്ങൾ മിസ് ചെയ്യും. കുറേ വർഷങ്ങളായില്ലെ... കുറേ സഹ താരങ്ങൾ, ഒരുമിച്ചുള്ള അത്താഴങ്ങൾ, ഉച്ചഭക്ഷണങ്ങൾ, എല്ലാ ദിവസവും ഒരുമിച്ചായിരുന്നു," മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
"മറ്റൊരു ജഴ്സിയിൽ നിന്നെ കാണുന്നതും നിന്നെ അഭിമുഖീകരിക്കുന്നതും എനിക്ക് വിചിത്രമായി തോന്നും. ക്ലബ്ബിനു വേണ്ടിയും കളിക്കാരനെന്ന നിലയിലും ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയ, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന താരങ്ങളിലൊരാളായ നിനക്ക് അർഹമായ യാത്ര അയപ്പല്ല ലഭിച്ചത്. അവർ ചെയ്തതു പോലെ നീ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല. എന്നാൽ അതിൽ ഇപ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നും തന്നെയില്ല എന്നതാണ് സത്യം," മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
"ഈ പുതിയ വെല്ലുവിളിയിൽ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. ഉടൻ കാണാം സുഹൃത്തേ," എന്ന് പറഞ്ഞാണ് മെസി കുറിപ്പ് അവസാനിപ്പിക്കുന്നത്.
വ്യാഴാഴ്ചയാണ് സൂപ്പര്‍ താരം ലൂയി സുവാരസ് ഔദ്യോഗികമായി ബാഴ്സലോണ വിട്ടത്. അത്ലറ്റിക്കോ മാഡ്രിഡാണ് അദ്ദേഹത്തിന്റെ തട്ടകം. ബാഴ്സയില്‍ ആറ് വര്‍ഷം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ പുറത്തുപോക്ക്. ബാഴ്സക്കായി 198 ഗോളുകള്‍ നേടിയിട്ടുള്ള 33കാരനായ സുവാരസ് ക്ലബ്ബിന്‍റെ എക്കാലത്തെയും വലിയ മൂന്നാമത്തെ വലിയ ഗോള്‍വേട്ടക്കാരനാണ്.
തുടർച്ചയായുള്ള പരാജയങ്ങൾ അടക്കം ചൂണ്ടിക്കാട്ടി മെസി ക്ലബ്ബിനെതിരേ അടുത്തിടെ വിമർശനങ്ങളുന്നയിച്ചിരുന്നു. സഹതാരമായ സുവാരസിനെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കുന്നതിനോടും മെസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Read More: Lionel Messi lashes out at Barcelona for selling Luis Suarez, Neymar pitches in
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.