മാഡ്രിഡ്: റെക്കോര്‍ഡുകളുടെ കളിത്തോഴനായ ലയണല്‍ മെസിക്കിതാ പുതിയൊരു നേട്ടംകൂടി. യൂറോപ്പിലെ ടോപ്പ് ലീഗുകളില്‍ ഒരു ടീമിന് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് ലിയണൽ മെസി സ്വന്തമാക്കിയത്. ജർമ്മൻ ഫുട്ബോൾ ഇതിഹാസം ജെറാഡ് മുളളറുടെ റെക്കോഡാണ് ലിയണൽ മെസി മറികടന്നത്.

ലാലീഗയിൽ ബാഴ്സിലോണയ്ക്ക് വേണ്ടി 366 ഗോളുകളാണ് മെസി നേടിയത്. 401 മത്സരങ്ങിളിൽ നിന്നാണ് മെസി ഇത്രയും ഗോളുകൾ നേടിയത്. ബയൺ മ്യൂണിക്കിനായി ബുണ്ടസ് ലീഗയിൽ 365 ഗോളുകൾ നേടിയ ജെറാഡ് മുള്ളറുടെ റെക്കോഡാണ് മെസി ഇന്നല മറികടന്നത്. 1964 മുതൽ 1979വരെ ബയൺ മ്യൂണിച്ചിൽ കളിച്ച മുള്ളർ 427 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്.

ലാലിഗയിൽ റയൽ സോസിഡാഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിലാണ് ലയണൽ മെസി റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ 85ആം മിനുറ്റിലാണ് മെസി തകർപ്പൻ ഒരു ഫ്രീകിക്കിലൂടെ എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്. മത്സരത്തിൽ 2-4 എന്ന സ്കോറിന് ബാഴ്സിലോണ വിജയിച്ചു.

ജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി ബാഴ്സിലോണ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് നിലയുറപ്പിച്ചു. 19 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ