/indian-express-malayalam/media/media_files/uploads/2019/08/Messi-blasters.jpg)
കൊച്ചി: കാമറൂൺ സ്ട്രൈക്കർ റാഫേൽ എറിക്ക് മെസി ബൗളി കേരളാ ബ്ലാസ്റ്റേഴ്‌സിൽ. 186 സെന്റീ മീറ്റർ ഉയരമുള്ള ഇടംകാലൻ കളിക്കാരനായ മെസി ബൗളി സെന്റർ ഫോർവേഡ് പൊസിഷനിലാകും എത്തുക. 27 വയസുകാരനായ മെസി 2013 ൽ എഫ്എപിയോയിലാണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോൻ യാഉണ്ടേ എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്.
2016 ലെ കാമറൂണിയൻ കപ്പ് നേടിയ എപിഇജെഇഎസ് അക്കാദമി ടീമിൽ അംഗമായിരുന്ന മെസി ട്വന്റിഫോർ ലീഗ് ഫിക്സ്ചറിൽ 14 ഗോളുകളും നേടിയിരുന്നു. 2013, 2017, 2018 വർഷങ്ങളിൽ കാമറൂൺ ദേശീയ ടീമിലും അംഗമായിരുന്ന മെസിക്ക് ചൈനീസ്, ഇറാനിയൻ ലീഗുകൾ കളിച്ച പരിചയ സമ്പത്തും തുണയാകും.
Read Also: ‘ഇതാണ് ഞങ്ങ പറഞ്ഞ സാമ്പാ ഫീവര്‍’; ബ്രസീലിയന്‍ താരം ജൈറോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്‌സില്‍
"ഞങ്ങൾക്കിപ്പോൾ ഞങ്ങളുടെ സ്വന്തം 'മെസി' ഉണ്ട്. ഒഗ്‌ബെച്ചേയിക്കൊപ്പം മുൻനിരയിലും ഇടത് വിങ്ങിലും ഒരുപോലെ കളിക്കാൻ കഴിയുന്ന സ്‌ട്രൈക്കറാണ് അദ്ദേഹം. ടീമിന് കൂടുതൽ ശക്തി നൽകുകയും ഞങ്ങളുടെ ആക്രമണ ഗെയിം പ്ലാനിൽ വൈവിധ്യത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന ശക്തമായ കളിക്കാരനാണ് മെസി. അദ്ദേഹം ടീമിലെത്തിയതിൽ വളരെ സന്തോഷമുണ്ട്."- കേരള ബ്ലാസ്‌റ്റേഴ്സ് എഫ്‌സി ഹെഡ് കോച്ച് ഈൽകോ ഷട്ടോരി പറയുന്നു.
"സീസണിലെ ലക്ഷ്യങ്ങൾ എന്താണെന്നതിനെക്കുറിച്ച് ശക്തമായ കാഴ്ചപ്പാടുള്ള ഒരു ക്ലബിൽ ചേരുന്നതിലുള്ള ആവേശത്തിലാണ് ഞാൻ. പരിശീലന വേളയിലും തുടർന്നുള്ള ഓരോ മത്സരത്തിലും ടീമിലെ മറ്റുള്ളവരോടൊപ്പം ഈ ലക്ഷ്യങ്ങൾ നേടുന്നതിനായി ഞാൻ എന്റെ പരമാവധി പരിശ്രമിക്കും. ഇന്ത്യയിൽ ഏറ്റവും വലുതും വികാരഭരിതരുമായ ആരാധക വൃന്ദമുള്ള ഒരു കുടുംബത്തിന്റെ ഭാഗമാകുക എന്നതിൽ ഞാൻ സന്തോഷവാനാണ്. സീസൺ ആരംഭിക്കാൻ കാത്തിരിക്കുകയാണ് ഞാൻ"- മെസി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.