ആരാധകർക്ക് പ്രതീക്ഷ നൽകി മെസിയുടെ ഇരട്ട ഗോൾ. ജിറോണയ്ക്കെതിരായ സന്നാഹ മത്സരത്തിൽ ബാഴ്സലോണയ്ക്ക് വേണ്ടി മെസി ഇരട്ട ഗോൾ നേടി.
മെസിയും ബാഴ്സ ക്ലബുമായി നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി താരം തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ, ഒരു വർഷത്തേക്ക് കൂടി ബാഴ്സയുമായി കരാർ നീട്ടിയിരിക്കുകയാണ് താരം. ഇതിനു പിന്നാലെയാണ് ബാഴ്സയ്ക്ക് വേണ്ടി സന്നാഹ മത്സരത്തിൽ മെസി തിളങ്ങിയത്. ഇതോടെ മെസി ആരാധകരും വൻ ആവേശത്തിലാണ്.
WHAT. A. HIT.
Lionel Messi is back scoring goals for Barcelona! pic.twitter.com/BQeWrjiZ4c
— Goal (@goal) September 16, 2020
ജിറോണയ്ക്കെതിരായ മത്സരത്തിലെ മെസിയുടെ രണ്ട് ഗോളുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 45-ാം മിനിറ്റിലെ മെസിയുടെ ആദ്യ ഗോൾ ബോക്സിനു പുറത്തു നിന്നായിരുന്നു. ബാഴ്സയ്ക്കു വേണ്ടി 21-ാം മിനിറ്റിൽ കുട്ടിന്യോയാണ് ആദ്യ ഗോൾ നേടിയത്. 45-ാം മിനിറ്റിലും 51-ാം മിനിറ്റിലും ഗോൾ നേടി മെസി ബാഴ്സയ്ക്ക് ലീഡ് നൽകി. 46-ാം മിനിറ്റിൽ സാമുവൽ സെയ്സിലൂടെ ജിറോണ ആശ്വാസ ഗോൾ നേടി.
Philippe Coutinho gives Barcelona the lead against Girona
That Messi through ball pic.twitter.com/jzaOJRvB3e
— Goal (@goal) September 16, 2020
അതേസമയം, സ്വന്തം താൽപര്യത്തിനനുസരിച്ചല്ല മെസി ബാഴ്സയുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയിരിക്കുന്നത്. കരാർ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ബാഴ്സ മാനേജ്മെന്റിനോട് തർക്കിക്കാൻ താൽപര്യമില്ലാത്ത മെസി മനസില്ലാമനസോടെയാണ് ക്ലബിൽ തുടരാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് മെസിയുടെ തുറന്നുപറച്ചിൽ കായികലോകത്തെ ഞെട്ടിച്ചിരുന്നു.
Read Also: മനസില്ലാമനസോടെ മെസി; ബാഴ്സയിൽ തുടരും, കായികലോകത്തെ ഞെട്ടിച്ച് തുറന്നുപറച്ചിൽ
“ഞാൻ സന്തുഷ്ടനല്ല, ഞാൻ ബാഴ്സ വിടാൻ ആഗ്രഹിക്കുന്നു. ഒരു നിയമയുദ്ധത്തിലേക്ക് പോകാൻ താൽപര്യമില്ല. ക്ലബ് വിടാൻ അവർ എന്നെ അനുവദിക്കുന്നില്ല. ബർതെമ്യൂ നയിക്കുന്ന ക്ലബ് എല്ലാ അർത്ഥത്തിലും പൂർണപരാജയമാണ്. ഞാൻ ബാഴ്സയെ സ്നേഹിക്കുന്നു. ബാഴ്സയേക്കാൾ മികച്ച സ്ഥലം എനിക്ക് ലഭിക്കില്ല. ക്ലബുമായി ഒരു യുദ്ധത്തിലേർപ്പെടാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് മാത്രമാണ് ഞാൻ ഇവിടെ തുടരാൻ നിർബന്ധിതനാകുന്നത്. പുതിയ താരങ്ങളെയാണ് ബാഴ്സയ്ക്ക് ആവശ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ സമയം പൂർത്തിയായെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സീസൺ കഴിയുമ്പോഴും നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെ കുറിച്ച് സ്വയം തീരുമാനിക്കാം എന്നാണ് ബർതെമ്യൂ എന്നോട് പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ അദ്ദേഹം ആ വാക്ക് ലംഘിച്ചു,” മെസി ഗോളിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook