scorecardresearch
Latest News

മെസ്സിയും റോണോയും മികച്ച താരങ്ങൾ; പക്ഷെ ബാലൻ ഡി ഓർ തനിക്കെന്ന് എംബാപ്പെ

ഇത് ലോകകപ്പ് നടന്ന വര്‍ഷമായത്കൊണ്ട് തന്നെ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിനാകും പുരസ്കാരം: എംബാപ്പെ

മെസ്സിയും റോണോയും മികച്ച താരങ്ങൾ; പക്ഷെ ബാലൻ ഡി ഓർ തനിക്കെന്ന് എംബാപ്പെ

സമകാലിക ഫുട്ബോളിൽ ലയണല്‍ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ കേമൻ എന്ന തർക്കം കഴിഞ്ഞ കുറെ വർഷങ്ങളായി ഫുട്ബോൾ ലോകത്ത് വലിയ ചർച്ച വിഷയമാണ്. ഒരു പതിറ്റാണ്ട് കാലമായി ഫുട്ബോളിലെ പല പട്ടങ്ങളും കൈയ്യടക്കി വെച്ചിരിക്കുകയാണ് ഇരുവരും, ലോക ഫുട്ബോളർ പുരസ്കാരം ഉൾപ്പടെ.

ഇവർ തന്നെയാണ് ഇപ്പോഴും ലോകത്തെ മികച്ച താരങ്ങളെന്ന കാര്യത്തിൽ ഫ്രാന്‍സിന്‍റെ കൗമാര താരം കിലിയന്‍ എംബാപ്പെക്കും സംശയമില്ല. എന്നാല്‍ ഇത്തവണ ഇരുവരും ബാലണ്‍ ഡി ഓര്‍ പുരസ്കാരം നേടില്ലെന്നാണ് താരത്തിന്റെ പക്ഷം. ലോകകപ്പില്‍ മികവ് കാട്ടിയ തനിക്കായിരിക്കും ഈ വർഷം പുരസ്‌കാരമെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയോട് പ്രതികരിക്കുകയായിരുന്നു താരം.

Read Also: ജോർദ്ദാനെതിരായ ചരിത്ര പോരാട്ടം; ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾ

കഴിഞ്ഞ 10 തവണയും ബാലണ്‍ ഡി ഓര്‍ നേടിയത് മെസ്സിയും റോണാൾഡോയും മാറിമാറിയായിരുന്നു. ഈ വര്‍ഷവും ലോകത്തെ മികച്ച താരങ്ങള്‍ മെസ്സിയും റോണൾഡോയും തന്നെയാണെന്നും, എന്നാല്‍ ഇത് ലോകകപ്പ് നടന്ന വര്‍ഷമായത്കൊണ്ട് തന്നെ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിനാകും പുരസ്കാരം. വോട്ടിംഗിന്‍റെ അവസാന ദിവസംവരെ താന്‍ പുരസ്‌കാരം നേടാനുള്ള എല്ലാ കാര്യങ്ങളും താൻ ചെയ്തിട്ടുണ്ടെന്നും എംബാപ്പെ പറഞ്ഞു.

Read Also: ഐഎസ്എല്ലിൽ ‘വാർ’ വരണം; റഫറിമാരെ വിമർശിച്ച് ഡേവിഡ് ജെയിംസ്

ഇത്തവണ ശക്തമായ പോരാട്ടമാണ് ബാലൻ ഡി ഓർ പുരസ്കരത്തിനായി നടക്കുന്നത്. മെസ്സിക്കും റൊണാൾഡോക്കും പുറമെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ച ലൂക്ക മോഡ്രിച്ചാണ് പട്ടികയിൽ മുന്നിൽ. ലോകകപ്പിലെ താരമായും മികച്ച് യൂറോപ്യൻ ഫുട്ബോളറായും ഫിഫ ഫുട്ബോളർ ഒഫ് ദി ഇയറായും തിരഞ്ഞെടുക്കപ്പെട്ടത് മോഡ്രിച്ചായിരുന്നു.

Read Also: പന്ത്രണ്ടടിച്ച് പിഎസ്‍ജി; ബാഴ്സയ്ക്കും റയലിനും പോലും പറ്റാത്ത നേട്ടം

എംബാപ്പെയാകട്ടെ ലോകകപ്പിലെ മികച്ച യുവതാരവും യൂറോപ്പിലെ മികച്ച അണ്ടർ 21 താരത്തിനുള്ള പുരസ്കാരവും നേടിയ ശേഷമാണ് ബാലൻ ഡി ഓറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് യൂറോപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം എംബാപ്പെ സ്വന്തമാക്കിയത്.

Read Also: റൂണി മടങ്ങിവരുന്നത് തിരിച്ചുപോകാൻ

മുപ്പത് പേരുടെ അന്തിമ പട്ടികയാണ് പുരസ്കാര സമിതി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. സൂപ്പർ താരം നെയ്മറും, പ്രീമിയർ ലീഗിലെ ഗോൾവേട്ടക്കാരൻ സലായും, ഉൾപ്പടെ പ്രമുഖ താരങ്ങളെല്ലാം അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് പാരിസിലാണ് പുരസ്‌കാര പ്രഖ്യാപനം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Messi and ronaldo are still best but wont win ballon dor mbappe