കൂട്ടിനകത്ത് നടക്കുന്ന ഫൈവ്സ് മത്സരങ്ങളുടെ സൈഡ് ലൈനില്‍ കഴിഞ്ഞയാഴ്ച റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞ സിദാന്‍.  കളിക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും രാജാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മോറീഞ്ഞോ. വലിയൊരു മത്സരത്തിന് കാത്ത് നില്‍ക്കുന്ന പ്രതീതി. പക്ഷെ മത്സരം തൊണ്ണൂറ് മിനുട്ടല്ല, തൊണ്ണൂറ് സെക്കണ്ട് ആണ്.

റഷ്യയില്‍ ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കളിക്കളത്തിലേയും പുരത്തെയും സൂപ്പര്‍താരങ്ങളെ അണിനിരത്തി അഡിഡാസ് ഇറക്കിയ പരസ്യമാണ് സംഭവം. ലയണല്‍ മെസി, പോള്‍ പോഗ്ബ, മുഹമ്മദ്‌ സലാ‌ഹ്, സുവാരസ്, ഗാബ്രിയേല്‍ ജീസസ്, ഓസില്‍, റോബര്‍ട്ട് ഫെര്‍മിനോ, കാര്‍ലി ക്ലോസ്, സ്റ്റോംസി തുടങ്ങി ഒട്ടനവധി താരങ്ങളാണ് പരസ്യത്തില്‍ എത്തുന്നത്.

പരസ്യം ഇതിനോടകം തന്നെ ഇന്റര്‍നെറ്റ് സംസാരം ആയിക്കഴിഞ്ഞു.