/indian-express-malayalam/media/media_files/uploads/2021/02/Indian-Team.jpg)
ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ സ്‌പിരിറ്റ് തൊണ്ണൂറുകളിലെ ഓസ്ട്രേലിയയെ ഓർമിപ്പിക്കുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ പേസർ ഡാരൻ ഗോ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ചതിനു പിന്നാലെയാണ് ഡാരൻ ഗോയുടെ പ്രതികരണം. 'ജയിക്കണം, ജയിക്കണം, ജയിക്കണം,' എന്ന ത്വര എപ്പോഴും ഉള്ള ടീമാണ് വിരാട് കോഹ്‌ലിയുടേതെന്ന് ഡാരൻ ഗോ പറഞ്ഞു.
"ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ ആത്മവീര്യം തൊണ്ണൂറുകളിലെ ഓസ്ട്രേലിയയെ ഓർമിപ്പിക്കുന്നു. 'ജയിക്കണം' എന്ന ഒറ്റ ചിന്ത മാത്രമുള്ള ടീം. 1-0 ത്തിന് പിന്നിൽ നിന്ന ശേഷമുള്ള ഇന്ത്യയുടെ തിരിച്ചുവരവ് ഇംഗ്ലണ്ടിന്റെ ആത്മവീര്യം ദുർബലമാക്കും," ഗോ പറഞ്ഞു.
Read Also: ‘പല്ലുകൊഴിഞ്ഞ ഐസിസി ഇന്ത്യയെ തന്നിഷ്‌ടത്തിനു വിടുന്നു’; രൂക്ഷ വിമർശനവുമായി ഇംഗ്ലണ്ട് മുൻ നായകൻ
"ഇംഗ്ലണ്ട് ടീം ഇപ്പോൾ തുടർച്ചയായി രണ്ട് മത്സരത്തിൽ തോറ്റു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും പരമ്പര 2-2 എന്ന നിലയിലാക്കാൻ ഇംഗ്ലണ്ടിന് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്," ഡാരൻ ഗേ പറഞ്ഞു.
ആദ്യ ടെസ്റ്റിലെ ദയനീയ തോൽവിക്ക് മറുപടിയായി പിന്നീടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പരയിൽ ലീഡ് സ്വന്തമാക്കുകയായിരുന്നു. പരമ്പരയിൽ ഒരു മത്സരം കൂടിയാണ് ശേഷിക്കുന്നത്. നാലാം ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. അതേസമയം, അവസാന ടെസ്റ്റും ജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us