ഐസിസി ടി20 ലോകകപ്പ് 2020: മത്സരക്രമം പ്രഖ്യാപിച്ചു, ഇന്ത്യക്ക് മുന്നിൽ എതിരാളികൾ കരുത്തർ

ICC Launched Mens and Womens T20 World Cup 2020 Fixtures: അടുത്ത വർഷം ആദ്യം 2020 ഫെബ്രുവരി 21 ന് ആരംഭിക്കുന്ന വനിത ലോകകപ്പ് മാർച്ച് എട്ടിന് അവസാനിക്കും. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 15 വരെയാണ് പുരുഷ ലോകകപ്പ് മത്സരങ്ങൾ

ICC Launched Mens and Womens T20 World Cup 2020 Fixtures

ICC Announces Fixtures for Mens and Womens T20: ദുബായ്: അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. പുരുഷ-വനിത ലോകകപ്പുകളുടെ മത്സരക്രമമാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം ആദ്യം 2020 ഫെബ്രുവരി 21 ന് ആരംഭിക്കുന്ന വനിത ലോകകപ്പ് മാർച്ച് എട്ടിന് അവസാനിക്കും. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 15 വരെയാണ് പുരുഷ ലോകകപ്പ് മത്സരങ്ങൾ.

രണ്ട് ഗ്രൂപ്പുകളായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുക. വനിത ലോകകപ്പിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഗ്രൂപ്പിൽ ശക്തരായ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നീ ടീമുകളെയാണ് ഇന്ത്യ നേരിടുക. ഇതിന് പുറമെ യോഗ്യത മത്സരങ്ങളിൽ മുന്നിലെത്തുന്ന ടീം ഗ്രൂപ്പിൽ ഉൾപ്പെടും. നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയുമാണ് ഇന്ത്യയുടെ ആദ്യ മത്സരം. വനിതാ ദിനത്തിലാണ് ഫൈനൽ എന്നതും പ്രത്യേകതയാണ്.

പുരുഷ ലോകകപ്പിൽ ഗ്രൂപ്പ് 2വിലാണ് ഇന്ത്യ. ഗ്രൂപ്പിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, എന്നീ ടീമുകൾക്ക് പുറമെ യോഗ്യത മത്സരങ്ങളിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളെയും ഇന്ത്യ നേരിടും. ഒക്ടോബർ 24ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യൻ പുരുഷ ടീമിന്റെ ആദ്യ മത്സരം.

മത്സരക്രമം

24 October, 2020

India v South Africa, Perth Stadium, Perth (7.00pm)

29 October, 2020

India v A2, Melbourne Cricket Ground, Melbourne (7.00pm)

1 November, 2020

India v England, Melbourne Cricket Ground, Melbourne (7.00pm)

5 November, 2020

India v B1, Adelaide Oval, Adelaide (7.00pm)

8 November, 2020

India v Afghanistan, Sydney Cricket Ground, Sydney (7.00pm)

Semi-finals
11 November, 2020 – Sydney Cricket Ground, Sydney (7.00pm)

12 November, 2020 – Adelaide Oval, Adelaide (7.00pm)

Final
15 November, 2020 – Melbourne Cricket Ground, Melbourne

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mens womens t20 world cup 2020 fixtures announced

Next Story
സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; പുതിയ സീസണിൽ നായകൻ സീസൻsanthosh trophy, kerala vs services, football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com