മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 443 റൺസിന് ഇന്ത്യ ഇന്നിങ്സ് ഡിക്ലെയർ ചെയ്തു. ചേതേശ്വർ പൂജാര സെഞ്ചുറിയും വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ അർധ സെഞ്ചുറിയും നേടി. കരിയറിലെ 17-ാമത്തെയും പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറിയുമാണ് പൂജാര നേടിയത്.
മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യൻ സ്കോർ 400 ൽ കടന്നത്. പൂജാര സെഞ്ചുറിയും മായങ്കും കോഹ്ലിയും രോഹിത്തും അർധ സെഞ്ചുറിയും നേടി.
Rohit and Pant went on the attack against Starc, but the Aussie quick soon got one back! #AUSvIND | @bet365_aus pic.twitter.com/ShXrbrbWsI
— cricket.com.au (@cricketcomau) December 27, 2018
കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് ഇല്ലാതെ പോയത് മികച്ച തുടക്കമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് മെൽബണിൽ ഇന്ത്യ പരീക്ഷിച്ചത്. അരങ്ങേറ്റ താരം മായങ്ക് അഗര്‍വാളും ഹനുമ വിഹാരിയുമായിരുന്നു ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. 66 പന്തുകള്‍ നേരിട്ടെങ്കിലും എട്ട് റണ്‍സ് മാത്രമേ വിഹാരിക്ക് എടുക്കാന്‍ സാധിച്ചുള്ളൂ. കുമ്മിൻസിനായിരുന്നു വിക്കറ്റ്.
എന്നാല്‍ പുതുമുഖമായ മായങ്ക് അര്‍ധ സെഞ്ചുറി നേടിയാണ് അരങ്ങേറ്റം ആഘോഷിച്ചത്. 161 പന്തുകളില്‍ നിന്നും 76 റണ്‍സുമായാണ് മായങ്ക് കളം വിട്ടത്. കുമ്മിൻസ് ആയിരുന്നു മായങ്കിനെയും പുറത്താക്കിയത്.
Another milestone for a tremendous player #AUSvIND | @Domaincomau pic.twitter.com/bQjEmqoTlK
— cricket.com.au (@cricketcomau) December 27, 2018
പിന്നീട് ഇറങ്ങിയ വിരാട് കോഹ്ലി നായകന്റെ റോളെടുത്ത് പൂജാരയ്ക്ക് വേണ്ട പിന്തുണ നൽകി ഒപ്പം നിന്നു. സ്കോര്‍ 123 ല്‍ എത്തി നില്‍ക്കെയാണ് ഇന്ത്യയ്ക്ക് മായങ്കിനെ നഷ്ടമാകുന്നത്. അവിടെ നിന്നും പൂജാരയും കോഹ്ലിയും ചേർന്ന് ഇന്ത്യൻ സ്കോർ 250 ൽ കടത്തി.
ഇതിനിടെ പൂജാര തന്റെ കരിയറിലെ 17-ാമത് സെഞ്ചുറിയും തികച്ചു. 106 റൺസെടുത്ത പൂജാരയെ കുമ്മിൻസാണ് വീഴ്ത്തിയത്. പിന്നാലെ ഇറങ്ങിയ അജിങ്ക്യ രഹാനെ 34 റൺസെടുത്ത് പുറത്തായി. റിഷഭ് പന്ത് 39 റൺസെടുത്തു. മിച്ചൽ സ്റ്റാർക്കാണ് പന്തിനെ വീഴ്ത്തിയത്. രോഹിത് ശർമ്മ 63 റൺസുമായി പുറത്താകാതെ നിന്നു.
Virat Kohli doing his thing so far at the MCG…#AUSvIND | @Domaincomau pic.twitter.com/LXiFjgk24f
— cricket.com.au (@cricketcomau) December 27, 2018
ആദ്യ ടെസ്റ്റില്‍ വിജയവും രണ്ടാം ടെസ്റ്റില്‍ പരാജയവും സ്വന്തമാക്കിയപ്പോള്‍ പരമ്പരയില്‍ ഇന്ത്യ ഓസീസിനൊപ്പമാണ്. മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്നിലെത്തുക എന്നത് ഇരുകൂട്ടര്‍ക്കും ഏറെ നിര്‍ണായകമാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook