ചെന്നൈ: സ്പിന്നര്‍മാര്‍ക്കിത് നല്ല കാലമെന്നാണ് അടുത്തിടെ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളൊക്കെ തെളിയിക്കുന്നത്. ചെന്നൈയില്‍ നിന്നുളള 15കാരനായ നിവേദന്‍ രാധാകൃഷ്ണനും സ്പിന്‍ എറിഞ്ഞ് ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്. കൗമാരക്കാരന്റെ മാന്ത്രിക സ്പിന്‍ പ്രകടനം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഓസോസിയേഷന്റെ ശ്രദ്ധ പിടിച്ചുപറ്റി. കൂടാതെ അണ്ടര്‍ 16 ടീമില്‍ നിവേദനെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വരാന്‍ പോകുന്ന സീസണുകളില്‍ നിവേദനും ഇനി ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കും. ഓള്‍റൗണ്ടര്‍ കൂടിയായ നിവേദന്‍ തമിഴ്നാട് ക്രിക്കറ്റ് ടീമിലെ അംഗമായിരുന്ന അന്‍ബു സെല്‍വന്റെ മകനാണ്. 2013ല്‍ ഓസ്ട്രേലിയയില്‍ സ്ഥിര താമസമാക്കിയ നിവേദന്‍ ന്യൂ സൗത്ത് വെയില്‍സിന് വേണ്ടി കളിച്ച് വരികയാണ്.
‘എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷമാണിത്. ഭാവിയില്‍ ക്രിക്കറ്റിന് നല്ല സംഭാവന ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. നല്ല പരിശീലകനെ കിട്ടുമെന്നാണ് കരുതുന്നത്. പ്രകടനം മെച്ചപ്പെടുത്താന്‍ തീര്‍ച്ചായായും ഇത് സഹാകമാകും’, നിവേദന്‍ പറഞ്ഞു. വലത് കൈ കൊണ്ടും ഇടത് കൈ കൊണ്ടും മാറി മാറി സ്പിന്‍ ചെയ്യാനാകുമെന്നതാണ് നിവേദന്റെ പ്രത്യകത. ചെന്നൈ ക്രിക്കറ്റ് ടീമില്‍ നേരത്തേ കളിച്ച താരം പിന്നീട് ഓസ്ടേരേലിയയിലേക്ക് പോവുകയായിരുന്നു. ബാറ്റിംഗിലും നന്നായി മികവ് പുലര്‍ത്തുന്ന നിവേദന്‍ 10ാം ക്ലാസിലാണ് പഠിക്കുന്നത്.