വ്യത്യസ്തമായ ബോളിങ് ആക്ഷനിലൂടെ പേരെടുത്ത വളരെ കുറച്ച് ബോളർമാരേ ഉളളൂ. അതിലൊരാളാണ് ശ്രീലങ്കയുടെ ലസിത് മലിങ്ക. ആരെയും അതിശയപ്പെടുത്തുന്ന ബോളിങ് ആക്ഷനാണ് മലിങ്കയുടേത്. ഇപ്പോഴിതാ ഇന്ത്യയ്ക്കും ലസിത് മലിങ്കയെ ലഭിച്ചിരിക്കുന്നു. തമിഴ്നാട് സ്വദേശിയായ അതിസയരാജ് ഡേവിഡ്സൺ ആണ് മലിങ്കയുടെ അതേ ബോളിങ് ആക്ഷനിലൂടെ ശ്രദ്ധേയനാവുന്നത്.

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലെ മൽസരത്തിനിടെ ഡേവിഡ്സണിന്റെ ബോളിങ് ആക്ഷൻ കണ്ട കമന്റേറ്റർ ആകാശ് ചോപ്രയാണ് ഡേവിഡ്സണിനെ ഇന്ത്യയുടെ ലസിത് മലിങ്കയെന്നു വിശേഷിപ്പിച്ചത്. ‘ഇന്ത്യൻ ലസിത് മലിങ്ക’ എന്നു പറഞ്ഞാണ് ട്വിറ്ററിൽ ആകാശ് ചോപ്ര ഡേവിഡ്സണിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തമിഴ്നാട് പ്രീമിയർ ലീഗിലെ (ടിഎൻപിഎൽ) മികച്ച പ്രകടനത്തിലൂടെയാണ് ഡേവിഡ്സൺ ശ്രദ്ധേയനാവുന്നത്. 2017 ലെ ടിഎൻപിഎല്ലിൽ ഡേവിഡ്സൺ 15 വിക്കറ്റ് നേടിയിരുന്നു. ടി20 ലീഗിലും 25 കാരനായ ഡേവിഡ്സൺ 10 വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ