ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത് മായങ്ക് അഗർവാളിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ മായങ്ക് ഒപ്പണറായി തന്റെ സ്ഥാനം ഒന്നുകൂടെ ഉറപ്പിക്കുകയായിരുന്നു. ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒന്നാം ഇന്നിങ്സിൽ ഒരു തവണ മാത്രമാണ് മായങ്ക് അർധസെഞ്ചുറി തികയ്ക്കാതെ പുറത്തായത്. ബാക്കിയെല്ലാ മത്സരങ്ങളിലും മായങ്കിന്റെ ഇന്നിങ്സ് ഇന്ത്യൻ സ്കോറിൽ നിർണായക പങ്കുവഹിച്ചു.
Also Read: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വീരനായകൻ വിരാട് കോഹ്ലി
ഓസ്ട്രേലിയക്കെതിരെയായിരുന്നു മായങ്കിന്റെ അരങ്ങേറ്റം. ആ മത്സരത്തിൽ 76 റൺസെടുത്ത ശേഷമാണ് അഗർവാൾ പുറത്തായത്. അടുത്ത മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 77 റൺസും മായങ്ക് അടിച്ചെടുത്തു. എന്നാൽ വിൻഡീസിനെതിരെ ആദ്യ ഇന്നിങ്സിൽ അഞ്ചു റൺസിനാണ് മായങ്ക് പുറത്തായത്. 55 റൺസ് നേടി മായങ്ക് വിൻഡീസിനെതിരെ തിരിച്ചുവന്നു. ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു മായങ്ക് ആദ്യമായി സെഞ്ചുറി തികച്ചത്. അത് ഇരട്ട സെഞ്ചുറിയാക്കിയാണ് മായങ്ക് അവസാനിപ്പിച്ചത്. പൂനെയിലും മായങ്ക് ക്രീസ് വിട്ടത് സെഞ്ചുറി തികച്ച ശേഷം.
Mayank Agarwal 1st inngs scores
76 v Aus MCG
77 v Aus SCG
5 v WI North Sound
55 v WI Kingston
215 v SA Vizag
50* v SA Pune#INDvSA— Deepu Narayanan (@deeputalks) October 10, 2019
ഒന്നാം ഇന്നിങ്സിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ശരാശരിയാണ് മായങ്കിന്റേത്. 500 റൺസ് തികച്ച താരങ്ങളിൽ 89.33 ശരാശരിയിലാണ് മായങ്ക് ബാറ്റ് വീശുന്നത്. ഇതിഹാസ താരം സച്ചിൻ ടെണ്ഡുൽക്കറിന്റെ ബാറ്റിങ് ശരാശരി 65.97 ആണ്.
Also Read: ‘മായങ്കം’; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
വിരേന്ദര്‍ സെവാഗിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് മായങ്ക്. ആദ്യ സെഞ്ചുറി നേടുന്ന താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറില്‍ മായങ്കിന്റെ സ്ഥാനം മൂന്നാമത്. കരുണ്‍ നായരുടെ 303, വിനോദ് കാംബ്ലിയുടെ 224 എന്നിവയാണ് മുന്നിലുള്ളത്. കരുണ്‍ നായര്‍ക്കും വിനോദ് കാംബ്ലിയ്ക്കും ദിലീപ് സര്‍ദേശായിക്കും ശേഷം കന്നി സെഞ്ചുറി ഡബിള്‍ സെഞ്ചുറിയാക്കി മാറ്റിയ നാലാമത്തെ ബാറ്റ്സ്മാനാണ് മായങ്ക്.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ തകർത്തടിക്കുകയാണ്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസെന്ന നിലയിലാണ്. ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ചുറിയും ചേതേശ്വർ പൂജാരയുടെയും നായകൻ വിരാട് കോഹ്ലിയുടെയും അർധസെഞ്ചുറിയുമാണ് മികച്ച സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി മായങ്ക് ഇന്ത്യ മികച്ച തുടക്കം സമ്മാനിച്ചു.