ന്യൂഡൽഹി: ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനമുറപ്പിക്കാൻ മായങ്ക് അഗർവാളിന് സാധിച്ചു കഴിഞ്ഞു. ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമിന്റെ ഓപ്പണറായി ഇനി കുറച്ച് നാൾ മായങ്ക് ഉണ്ടാകും. ബംഗ്ലാദേശിനെതിരെ ഇൻഡോറിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ 28 ഫോറും എട്ട് സിക്സുമടക്കം 243 റൺസ് നേടി സെലക്ടർമാരുടെ തീരുമാനം അടിവരയിട്ട് തെളിയിക്കുകയായിരുന്നു മായങ്ക്. എന്നാൽ നീലകുപ്പായത്തിൽ മായങ്കിനെ കാണാൻ ആരാധകർ ഇനിയും കാത്തിരിക്കണം.

Also Read: ധോണി അത് പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ സെഞ്ചുറി അടിച്ചേനെ: ഗൗതം ഗംഭീര്‍

വെസ്റ്റ് ഇൻഡീസിനെതിരെ നാട്ടിൽ നടക്കുന്ന അടുത്ത പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ എന്തായാലും മായങ്ക് ഉണ്ടാകില്ലായെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച വ്യക്തത നൽകിയിരിക്കുന്നത് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ തന്നെയാണ്. അതിന് കാരണം മികച്ച സ്ക്വഡ് ഇന്ത്യയ്ക്ക് നിശ്ചിത ഓവറിലുണ്ടെന്നതും.

Also Read: ഇതെന്തൊരു കുതിപ്പ്!; ഐസിസി ടെസ്റ്റ് റാങ്കിംഗ് പട്ടികയില്‍ നേട്ടം കൊയ്ത് ഷമിയും മായങ്കും

ഏകദിന – ടി20 ടീമുകളിൽ ഇന്ത്യയുടെ ബാറ്റിങ് ഓർഡർ ടെസ്റ്റിലേത് എന്നതുപോലെ തന്നെ മികച്ചതും അടിത്തറയുള്ളതുമാണ്. ശ്രേയസ് അയ്യർ എത്തിയതോടെ നാലാം നമ്പർ എന്ന തലവേദനയും ഒഴിഞ്ഞു. 2020 ടി20 ലോകകപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ട് വളർത്തിയെടുക്കുന്ന ടീമിൽ ഇന്ത്യയെ അലട്ടുന്ന ഏക പ്രശ്നം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന്റെ ഫോമില്ലായ്മ മാത്രമാണ്.

Also Read: ‘എനിക്കല്ല, അവന് കയ്യടിക്കൂ’; കാണികളെ തിരുത്തി കോഹ്‌ലി, വിക്കറ്റെടുത്ത് ഷമിയുടെ മറുപടി

ഓപ്പണിങ്ങിൽ രോഹിത് ശർമ – ശിഖർ ധവാൻ സഖ്യം മികവ് പുലർത്തുന്നു. കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ ഓപ്പണിങ്ങിൽ ഒരു പരീക്ഷണത്തിന് അവസരമൊരുക്കാൻ ഇരുവരും അനുവദിച്ചിട്ടില്ലായെന്നതാണ് സത്യം. മൂന്നാം നമ്പരിൽ നായകൻ വിരാട് കോഹ്‌ലിയും ഉറച്ച സാനിധ്യമാണ്. കെ.എൽ.രാഹുലിന്റെ ഭാവി വരെ നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ ഏത് റോളിൽ മായങ്കിനെ ടീമിലെത്തിക്കുമെന്നത് സെലക്ടർമാർ തലപുകയ്ക്കേണ്ട കാര്യമാണ്.

Also Read: ‘അവരെ തല്ലി തീർത്തിട്ട് വാടാ…’; മായങ്കിനോട് രോഹിത്, വീഡിയോ

ശിഖർ ധവാന് കഴിഞ്ഞ കുറച്ച് നാളുകളായി അത്ര ഗംഭീര പ്രകടനം പുറത്തെടുക്കാനാകില്ലെന്നും ഏത് സാഹചര്യത്തിലും മടങ്ങിയെത്താൻ സാധിക്കുന്ന താരമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ രോഹിത്തോ ധവാനെ ടീമിൽ നിന്ന് മാറിയാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ മായങ്കിന് ടീമിലിടം പിടിക്കാൻ സാധിക്കുകയുള്ളു. എന്നാൽ തന്നെ ടി20 സ്ക്വഡിലെത്തുന്നത് അത്ര എളുപ്പമാകില്ല.

Also Read: സഞ്ജുവിനെ തരുമോ?; കോഹ്‌ലിയെയും ഡിവില്ലിയേഴ്സിനെയും വിൽക്കുന്നോയെന്ന് രാജസ്ഥാന്റെ മറുപടി

ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിലും മികച്ച കുതിപ്പ് നടത്താൻ മായങ്കിന് സാധിച്ചിരുന്നു. 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി, 11-ാം സ്ഥാനത്താണ് മായാങ്ക് അഗര്‍വാള്‍ ഇപ്പോള്‍ ഉള്ളത്. ആദ്യ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി മായങ്ക് നേടിയത് 858 റണ്‍സാണ്. ലോക ക്രിക്കറ്റില്‍ ആദ്യ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മായങ്കിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് ഏഴ് താരങ്ങള്‍ മാത്രമാണ്. 938 റണ്‍സ് നേടിയ സുനില്‍ ഗാവസ്‌കര്‍ മാത്രമാണ് ആ പട്ടികയിലുള്ള ഇന്ത്യന്‍ താരം. ആദ്യ എട്ട് ടെസ്റ്റില്‍ നിന്ന് 1210 റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook