scorecardresearch
Latest News

India-England Test Series: സിറാജിന്റെ പന്ത് തലയിൽ പതിച്ചു; മായങ്കിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നഷ്ടമാവും

India-England Test Series: മായങ്ക് അഗർവാളിന്റെ അഭാവത്തിൽ കെഎൽ രാഹുലാവും പകരക്കാരനാവുക

Mayank Agarwal, Mayank Agarwal concussion, Mayank Agarwal injury, Mayank Agarwal mohammed siraj, india tour of england 2021, india vs england 1st test, മായങ്ക് അഗർവാൾ, മുഹമ്മദ് സിറാജ്, ഇന്ത്യ-ഇംഗ്ലണ്ട്, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്, ക്രിക്കറ്റ്, malayalam cricket news, cricket malayalam, ie malayalam

India-England Test Series: ബുധനാഴ്ച പരിശീലനത്തിനിടെ തലയിൽ ഹെൽമറ്റിന് പിറകിൽ പന്ത് ഇടിച്ചതിനെത്തുടർന്ന് ഓപ്പണിംഗ് ബാറ്റ്സ്മാൻ മായങ്ക് അഗർവാളിനെ ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു.

മുഹമ്മദ് സിറാജ് എറിഞ്ഞ ഷോർട്ട് ബോൾ അഗർവാളിന്റെ തലയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഹെൽമറ്റ് ഊരിവച്ച് നിലത്ത് ഇരിക്കുകയും ഫിസിയോ നിതിൻ പട്ടേൽ പരിശോധിക്കുകയും ചെയ്തിരുന്നു.

പിന്നീട് മായങ്കിനെ ബിസിസിഐ മെഡിക്കൽ ടീം കൺകഷൻ ടെസ്റ്റ് നടത്തി. “അയാൾ തലകറക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു,” എന്ന് ബിസിസിഐ അഭിപ്രായപ്പെട്ടു. അഗർവാൾ മെഡിക്കൽ നിരീക്ഷണത്തിൽ തുടരുമെന്നും അവർ അറിയിച്ചു.

Read More: India vs England Test Series 2021: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര; മത്സരക്രമം, ടീം, അറിയാം

അഗർവാളിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎൽ രാഹുലാവും പകരക്കാരനാവുക. കൗണ്ടി സെലക്ട് ഇലവനെതിരായ സന്നാഹ മത്സരത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത രാഹുൽ മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയത്.

ഇടംകൈയ്യൻ ബാറ്റ്സ്മാൻ അഭിമന്യു ഈശ്വരനാണ് നോട്ടിംഗ്ഹാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മായങ്കിന് പകരമായി ഇറക്കാൻ സാധ്യതയുള്ള മറ്റൊരു കളിക്കാരൻ. എന്നാൽ സന്നാഹ മത്സരത്തിൽ ഈശ്വരൻ കളിച്ചിരുന്നില്ല.

Read More: ഷമിയുടെയും ബുംറയുടെയും കാലം കഴിഞ്ഞാലും ഇന്ത്യക്ക് മികച്ച ബോളർമാരുണ്ട്: ബ്രെറ്റ് ലീ

മറുവശത്ത്, എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും അനിശ്ചിതകാല ഇടവേള എടുത്ത സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ ഇംഗ്ലണ്ടിന് നഷ്ടമാകും. ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റിന്റെ മാനേജിംഗ് ഡയറക്ടറും മുൻ ക്രിക്കറ്റ് താരവുമായ ആഷ്‌ലി ഗിൽസ് സ്റ്റോക്‌സിന്റെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. “ബെൻ തന്റെ വികാരങ്ങളും തുറന്നുപറയാൻ ധൈര്യം കാണിച്ചു,” എന്ന് ആഷ്‌ലി ഗിൽസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Mayank agarwal hit on head by mohammed siraj short ball concussion test