ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് മുന്നേറുകയാണ്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന നിലയിലാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർ മായങ്ക് അഗർവാൾ നൽകിയത്. അർദ്ധസെഞ്ചുറി തികച്ച മായങ്ക് 112 പന്തുകൾ നേരിട്ട് 77 റൺസിൽ പുറത്താവുകയായിരുന്നു.

സെഞ്ചുറി തികയ്ക്കാനായില്ലെങ്കിലും റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ് താരം. നേരത്തെ മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റിലും മായങ്ക് അർദ്ധസെഞ്ചുറി തികച്ചിരുന്നു. സിഡ്നിയിലും അർദ്ധസെഞ്ചുറി നേട്ടം ആവർത്തിച്ചതോടെ കരിയറിലെ ആദ്യ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് രണ്ട് അര്‍ദ്ധസെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറായി മായങ്ക് മാറി.

സുനില്‍ ഗവാസ്‌ക്കറിന്റെയും, പൃഥ്വി ഷായുടെയും റെക്കോഡിന് ഒപ്പം ഇനി മായങ്കിന്റെ പേരുമുണ്ടാകും. ബോളർമാർ കളം വാഴുന്ന ഓസ്‌ട്രേലിയൻ മണ്ണിൽ ആതിഥേയർക്കെതിരെ രണ്ട് അദ്ധസെഞ്ചുറി തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് മായങ്ക്.

സ്കോർബോർഡ് ചലിക്കുന്നതിന് മുമ്പ് മറ്റൊരു ഓപ്പണർ കെഎൽ രാഹുൽ പുറത്തായെങ്കിലും മായങ്ക് നിലയുറപ്പിക്കുകയായിരുന്നു. നേരത്തെ മെല്‍ബണിൽ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ മായങ്ക് ആദ്യ ഇന്നിംഗ്‌സില്‍ 76 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 42 റണ്‍സും നേടിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ