Latest News

യുവന്റസിലെത്തിച്ചത് ‘എജന്റ് റൊണാള്‍ഡോ’ അല്ല; വെളിപ്പെടുത്തലുമായി ഡി ലിറ്റ്

662 കോടി രൂപ നല്‍കിയാണ് താരത്തെ യുവന്റസ് സ്വന്തമാക്കിയത്.

Juventus,യുവന്‍റസ്, Matthijs de Ligt,ഡി ലിറ്റ്, Serie A,സീരി എ, Cristiano Ronaldo, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,ronaldo, Matthijs, football news, sports news, indian express,ഐഇ മലയാളം

ടൂറിന്‍: യുവേഫ നാഷണല്‍ ലീഗിന്റെ ഫൈനലില്‍ നെതര്‍ലാന്‍ഡും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ വന്നപ്പോള്‍ രണ്ട് ഐതിഹാസിക ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതിന് മാറ്റമല്ല ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. ഒരു സൂപ്പര്‍ താരവും മറ്റൊരു ഭാവി താരവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വേദി കൂടിയായി മാറി ആ ഫൈനല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാറ്റിസ് ഡി ലിറ്റും.

ഈ കൂടിക്കാഴ്ചയാണ് അയാക്‌സ് താരമായ ഡി ലിറ്റിനെ റൊണാള്‍ഡോയുടെ യുവന്റസിലെത്തിച്ചതെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമാണ്. അത്തരം റിപ്പോര്‍ട്ടുകളും ഒരുപാടുണ്ടായിരുന്നു. കളിക്കളത്ത് വച്ച് നടന്ന ആ കൂടിക്കാഴ്ചയെ കുറിച്ച് ഡി ലിറ്റ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍.

”റൊണാള്‍ഡോ എന്നോട് യുവന്റസിലേക്ക് വരാന്‍ പറഞ്ഞു. ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. അതുകൊണ്ടാണ് ഞാന്‍ ചിരിച്ചത്. അദ്ദേഹം പറഞ്ഞത് എനിക്ക് ആദ്യം മനസിലായില്ല” ഡി ലിറ്റ് പറയുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് താരം യുവന്റസിലെത്തിയത്. 662 കോടി രൂപ നല്‍കിയാണ് താരത്തെ യുവന്റസ് സ്വന്തമാക്കിയത്. ചരിത്രത്തില്‍ ഒരു ഡിഫന്‍ഡര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

എന്നാല്‍ റൊണാള്‍ഡോ ഫാക്ടര്‍ അല്ല തന്നെ ഇറ്റാലിയന്‍ ടീമിലെത്തിച്ചതെന്ന് ഡി ലിറ്റ് പറയുന്നു. ഇറ്റാലിയന്‍ ലീഗില്‍ പ്രതിരോധ താരങ്ങള്‍ക്കുള്ള പ്രധാന്യമാണ് തന്നെ ടൂറിനിലെത്തിച്ചതെന്ന് താരം പറയുന്നു. മാല്‍ഡിനി, കന്നവാരോ തുടങ്ങി ഇതിഹാസങ്ങള്‍ പന്തു തട്ടിയിട്ടുള്ള ലീഗാണ് ഇറ്റാലിയന്‍ ലീഗ്.

”ഇറ്റാലിയന്‍ പ്രതിരോധ താരങ്ങളെ എനിക്ക് ഇഷ്ടമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ തീരുമാനം എടുത്തത്. എന്റെ മിക്ക റോള്‍ മോഡലുകളും ഇറ്റാലിയന്‍ താരങ്ങളാണ്.മാല്‍ഡിനി, നെസ്റ്റ, കന്നവാരേ.. അതുകൊണ്ട് ഞാന്‍ പോകാന്‍ തീരുമാനിച്ചു” ഡി ലിറ്റ് വ്യക്തമാക്കി. ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 19 കാരന്‍ യുവന്റസ് തിരഞ്ഞെടുക്കുകയായിരുന്നു.

”വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. എനിക്ക് മുന്നില്‍ ഒരുപാട് ഓപ്ഷനുകളുണ്ടായിരുന്നു. ഏറ്റവും മികച്ചത് തിരഞ്ഞെടുക്കണമായിരുന്നു. ഒരുപാട് ഘടകങ്ങള്‍ അതിന് കാരണമായി. ക്ലബ് എന്നില്‍ എത്രമാത്രം വിശ്വസിക്കുന്നു എന്നറിയണമായിരുന്നു. എന്നെ ശരിക്കും വേണമെന്ന് യുവന്റസിനുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവരെ തിരഞ്ഞെടുത്തു” താരം വ്യക്തമാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Matthijs de ligt explains reason behind decision to join juventus

Next Story
സച്ചിനേക്കാള്‍ മുമ്പ് ദ്രാവിഡും കുംബ്ലെയും ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍; കാരണം ഇതാണ്Sachin Tendulkar, സച്ചിന്‍ ടെന്‍ഡുല്‍ക്കർ,ICC Hall of Fame,ഐസിസി ഹാള്‍ ഓഫ് ഫെയിം, Rahul Dravid,രാഹുല്‍ ദ്രാവിഡ്, Anil Kumble,അനില്‍ കുംബ്ലെ, Why Sachin Got ICC Hall of Fame so Late, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express