ക്രിക്കറ്റിൽ ചേട്ടൻ-അനിയന്മാർ ഒരു മത്സരത്തിന്റെ ഭാഗമാകുന്നത് ധാരാളമുണ്ടായിട്ടുണ്ടെങ്കിലും അച്ഛൻ-മകൻ കോമ്പിനേഷൻ അത്ര കണ്ടട്ടില്ല. എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ പിതാവും പുത്രനും അങ്ങനെ ഒരു മത്സരത്തിന്റെ ഭാഗമായി. മകൻ കളിക്കാരനായും പിതാവ് മാച്ച് റഫറിയായും.

ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവ് ക്രിസ് ബ്രോഡായിരുന്നു പാക്കിസ്ഥാന്റെ ഇംഗ്ലീഷ് പര്യടനത്തിലെ മാഞ്ചസ്റ്റർ ടെസ്റ്റിലെ മാച്ച് റഫറി. ഇതിലെല്ലാം കൗതുകകരമായ കാര്യം എന്തെന്നാൽ മോശം പെരുമാറ്റത്തിന് ബ്രോഡിന് ശിക്ഷ വിധിച്ചത് മാച്ച് റഫറിയായ പിതാവ് തന്നെ.

Also Read: വിരാട് കോഹ്‌ലി: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന ക്രിക്കറ്റർ

പാക്കിസ്ഥാൻ ഇന്നിങ്സിലെ 46-ാം ഓവറിലാണ് സംഭവം. പാക് താരം യാസിർ ഷായെ പുറത്താക്കിയ സ്റ്റുവർട്ട് ബ്രോഡിന്റെ ആഹ്ലാദപ്രകടനം അതിരുകടന്നു. ഇതോടെയാണ് മാച്ച് റഫറിയായ ക്രിസ് ബ്രോഡ് താരത്തിന് പിഴ ചുമത്തിയത്.

Also Read: IPL 2020: കോഹ്‌ലിയെ ടീമിലെത്തിക്കാൻ തയ്യാറാണെന്ന് രാജസ്ഥാൻ റോയൽസ്; ഒരു കണ്ടീഷൻ

ഐസിസി ചട്ടം ആർട്ടിക്കിൾ 2.5 ലംഘച്ചതിനെത്തുടർന്നാണ് ബ്രോഡിനെതിരെ നടപടി സ്വീകരിച്ചതെന്ന് ഐസിസി വ്യക്തമാക്കി. നേരത്തെ ഈ വർഷം ജനുവരിയിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിലും 2018 ഓഗസ്റ്റിൽ നടന്ന ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ബ്രോഡ് ഇത്തരത്തിൽ മോശമായി പെരുമാറിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook