ചോര ഛർദ്ധിച്ചതിനേ തുടർന്ന് ബംഗ്ലാദേശ് നായകൻ മഷറഫെ മൊർത്താസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് മൊർത്താസയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. 2 ദിവസമായി മൊർത്താസ ക്ഷീണിതനായിരുന്നുവെന്ന് കുടുംബാഗങ്ങൾ പറഞ്ഞു.

ചാമ്പ്യൻസ്ട്രോഫിക്ക് ശേഷം മൊർത്താസ അവധിയിലായിരുന്നു. കുടുംബാഗങ്ങൾക്കൊപ്പം അവധി ആഘോഷിക്കുകയായിരുന്നു ബംഗ്ലാദേശ് നായകൻ. ഇതിനിടെയാണ് ചോര ഛർദ്ദിച്ചതിനേ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ഗുരുതരാവസ്ഥയിലാണ് എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു.

എന്നാൽ മൊർത്താസയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ആശുപത്രി വിട്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധികൃതർ പറഞ്ഞു. ബംഗ്ലാദേശ് ടീമിന്രെ ഔദ്യോഗിക ഡോക്ടറായ ദേഭാശിഷ് ചൗന്ദരിയാണ് മൊർത്താസയുടെ ആരോഗ്യനില സംബന്ധിച്ച് വിശദീകരണം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ