മെൽബൺ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കിന്ന് മൂന്നാമത്തെ സ്വർണ മെഡൽ നേട്ടം. ബോക്സിങ്ങിൽ മേരി കോം സ്വർണം നേടിയതിന് പിന്നാലെ ഷൂട്ടിങ്ങിൽ സഞ്ജീവ് രജ്‌പുതും ബോക്സിങ്ങിൽ തന്നെ ഗൗരവ് സോളങ്കിയും സ്വർണം നേടി. ഇന്ന് ബോക്സിങ്ങിൽ മാത്രം ഇന്ത്യയുടെ രണ്ടാമത്തെ സ്വർണവേട്ടയാണ് ഗൗരവ് സോളങ്കിയുടെത്.

50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലായിരുന്നു സഞ്ജീവ് രജപുതിന്റെ സ്വർണകുതിപ്പ്. ഇതോടെ ഇന്ത്യയ്ക്ക് മേളയിലാകെ 20 സ്വർണം ആയി. 12 വെളളിയും 14 വെങ്കലവും അടക്കം 46 മെഡലുകളുളള ഇന്ത്യ മേളയിൽ മൂന്നാം സ്ഥാനത്താണ്.

ബോക്സിങ്ങിൽ പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പങ്കൽ ഇന്ന് വെള്ളി നേടി. ടേബിൾ ടെന്നിസിൽ ഫൈനലിലേക്ക് യോഗ്യത നേടിയ മണിക ബത്രയും മെഡലുറപ്പിച്ചിട്ടുണ്ട്. ബാഡ്മിന്റണിൽ സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും പുരുഷ-വനിത സിംഗിൾസിലും ഫൈനൽ ബർത്ത് ഉറപ്പിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ