ഏഷ്യയിലെ ഏറ്റവും മികച്ച വനിത കായിക താരമായി ഇന്ത്യയുടെ ബോക്സിങ് റാണി മേരി കോമിനെ തിരഞ്ഞെടുത്തു. ഏഷ്യൻ സ്‌പോർട്സ് റൈറ്റേഴ്സ് യൂണിയനാണ് പുരസ്കാരം നൽകുന്നത്. ദക്ഷിണ കൊറിയയുടെ ദേശീയ ഫുട്ബോൾ നായകൻ സൺ ഹ്യൂങ് മിന്നാണ് മികച്ച പുരുഷ താരം. ജപ്പാന്റെ വനിത ഫുട്ബോൾ ടീമിനെയും ഖത്തറിന്റെ പുരുഷ ഫുട്ബോൾ ടീമിനെയും മികച്ച ടീമുകളായും തിരഞ്ഞെടുത്തു.
ഇതാദ്യമായാണ് ഏഷ്യയിൽ നിന്നുള്ള മികച്ച താരങ്ങളെ ഏഷ്യൻ സ്‌പോർട്സ് റൈറ്റേഴ്സ് യൂണിയൻ തിരഞ്ഞെടുത്ത് ആദരിക്കുന്നത്.
ബോക്സിങ് ഇന്ത്യയുടെ ക്വീൺ മേരിയാണ് മേരി കോം.
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്ൽ ഏഴ് മെഡുകൾ നേടുന്ന ഏക വനിത താരമാണ് മേരി കേം. 2001-ല്‍ വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ മേരി കോം, പിന്നീട് 2002 മുതല്‍ 2010 വരെയുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ അഞ്ച് സ്വര്‍ണ്ണം നേടി. പിന്നീട് ഏട്ട് വർഷങ്ങൾക്ക് ശേഷം 2018ലാണ് മേരി വീണ്ടും സ്വർണ്ണമണിഞ്ഞത്.
ദക്ഷിണ കൊറിയ ദേശീയ ഫുട്ബോൾ ടീം നായകനാണ് സൺ ഹ്യൂങ് മിൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്ട്സ്പറിന് വേണ്ടിയും താരം ബൂട്ടണിയുന്നുണ്ട്. ദക്ഷിണ കൊറിയൻ ഫുട്ബോളിന് പല നിർണായക നേട്ടങ്ങളും നേടികൊടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ക്ലബ്ബ് ഫുട്ബോളിലും തിളങ്ങിയതോടെ സൺ ലോകശ്രദ്ധ നേടി.
2019ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ജേതാക്കളാണ് ഖത്തർ. ഫുട്ബോളിൽ അസാമാന്യ കുതിപ്പ് നടത്തുന്ന ഖത്തർ തന്നെയാണ് അടുത്ത ലോകകപ്പ് ഫുട്ബോളിനും വേദിയാകുന്നത്.