മോസ്‌കോ: വനിതകളുടെ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോം സെമിയിൽ കടന്നു. ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിത് വലെൻസിയയെയാണ് മേരി കോം പരാജയപ്പെടുത്തിയത്. 5-0 നായിരുന്നു മേരി കോമിന്റെ വിജയം.
Read Also: ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യയുടെ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍
51 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം സെമിയിൽ പ്രവേശിച്ചത്. 48 കിലോ വിഭാഗം ബോക്‌സിങ്, ഒളിംപിക്സില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് മേരി കോം 51 കിലോ വിഭാഗത്തിലേക്ക് മാറിയത്.
History Scripted!
India's @MangteC becomes 1st and only boxer to win medals in #aibaworldboxingchampionships since its inception, aims 7th Gold as she cruise past her opponent to reach the Semis.
Way to go as assures first medal#GoforGold#PunchMeinHaiDum #boxing pic.twitter.com/VXI883zs96
— Boxing Federation (@BFI_official) October 10, 2019
ലോക ചാംപ്യൻഷിപ്പിൽ ആറ് തവണ ലോകകിരീടം സ്വന്തമാക്കിയ താരമാണ് മേരി കോം. ആറ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു മേരി നേടിയത്. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല. ശനിയാഴ്ചയാണ് സെമിഫൈനൽ.