scorecardresearch

ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യയുടെ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍

ആറ് തവണ ലോകകിരീടം സ്വന്തമാക്കിയ മേരി കോം ഏഴാം ചാംപ്യന്‍ഷിപ്പിനായുള്ള മുന്നേറ്റത്തിലാണ്

മോ‌സ്‌കോ: വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആറ് തവണ ലോകകിരീടം സ്വന്തമാക്കിയ മേരി കോം ഏഴാം ചാംപ്യന്‍ഷിപ്പിനായുള്ള മുന്നേറ്റത്തിലാണ്.

51 കിലോ വിഭാഗം പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ യുവതാരം ജൂതാമസ് ജിറ്റ്പോങ്ങിനെയാണ് മേരി കോം തോൽപ്പിച്ചത്. 5–0 നായിരുന്നു മേരി കോമിന്റെ വിജയം. 48 കിലോ വിഭാഗം ബോക്‌സിങ്, ഒളിംപിക്സില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് മേരി കോം 51 കിലോ വിഭാഗത്തിലേക്ക് മാറിയത്.

ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ആറ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Mary kom enters quarterfinals of world boxing championships