മോസ്‌കോ: വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആറ് തവണ ലോകകിരീടം സ്വന്തമാക്കിയ മേരി കോം ഏഴാം ചാംപ്യന്‍ഷിപ്പിനായുള്ള മുന്നേറ്റത്തിലാണ്.
51 കിലോ വിഭാഗം പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ യുവതാരം ജൂതാമസ് ജിറ്റ്പോങ്ങിനെയാണ് മേരി കോം തോൽപ്പിച്ചത്. 5–0 നായിരുന്നു മേരി കോമിന്റെ വിജയം. 48 കിലോ വിഭാഗം ബോക്‌സിങ്, ഒളിംപിക്സില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് മേരി കോം 51 കിലോ വിഭാഗത്തിലേക്ക് മാറിയത്.
Well begun Mary Kom! @MangteC defeated Thailand’s Jutmas Jitpong with a 5⃣-0⃣ score to move into the quarter-finals of the Women’s World Boxing Championship at Ulan Ude in Russia.#PunchMeinHaiDum pic.twitter.com/GyucUrCM98
— Kiren Rijiju (@KirenRijiju) October 8, 2019
ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ആറ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല.