ഹനോയ്: ഇടിക്കൂട്ടിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഉരുക്കു വനിത എം.സി.മേരി കോം. മുപ്പത്തിയഞ്ചാം വയസ്സിൽ ബോക്സിങ് റിങ്ങിലേക്ക് തിരിച്ചെത്തിയ മേരി കോം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം ഇടിച്ചിട്ടാണ് തിരിച്ചുവരവ് രാജകീയമാക്കിയത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മേരിയുടെ അഞ്ചാം സ്വർണനേട്ടമാണ് ഇത്.

വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്ലൈറ്റ് വെയ്റ്റ് വിഭാഗത്തിലാണ് ഉത്തരകൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരികോം ഇടിച്ചിട്ടത്. ഏകപക്ഷീയമായ മത്സരത്തിൽ 5-0 എന്ന സ്കോറിനായിരുന്നു മേരി കോമിന്റെ വിജയം.

48 കിലോഗ്രാം വിഭാഗത്തിൽ ഇതാദ്യമായാണ് മേരി കോം സ്വർണം നേടുന്നത്. കഴിഞ്ഞ 5 തവണയും 51 കിലോഗ്രാം വിഭാഗത്തിൽ മാറ്റുരച്ചശേഷമാണ് അഞ്ചു തവണ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ മേരി കോം ഭാരം കുറച്ച 48 കിലോഗ്രാം വിഭാഗത്തിൽ മാറ്റുരച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ