Latest News

ടി20 റൺവേട്ടക്കാരിൽ ഒന്നാമനായി മാർട്ടിൻ ഗപ്ടിൽ; മറികടന്നത് കോഹ്‌ലിയെ

രണ്ടാം ടി20യിൽ 15 പന്തിൽ നിന്നും മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 31 റൺസാണ് ഗപ്ടിൽ നേടിയത്

റാഞ്ചി: അന്തരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാർട്ടിൻ ഗപ്ടിൽ. ഇന്ത്യക്കെതിരായ രണ്ടാം ടി20യിലാണ് വിരാട് കോഹ്‌ലിയെ മറികടന്ന് ഗപ്ടിൽ റൺ വേട്ടക്കാരിൽ ഒന്നാമനായത്.

111 മത്സരങ്ങളിൽ നിന്നും 3248 റൺസാണ് ഗപ്ടിലിന് 95 മത്സരങ്ങളിൽ നിന്നും 3227 റൺസാണ് കോഹ്‌ലിക്ക്. ബാറ്റിങ് ശരാശരിയുടെ കാര്യത്തിൽ കോഹ്ലി ബഹുദൂരം മുന്നിലാണ്. 52 റൺസാണ് കോഹ്‌ലിയുടെ ആവറേജ് അതേസമയം 30 മാത്രമാണ് ഗപ്ടിലിന്റെത്. 118 മത്സരങ്ങളിൽ നിന്നും 3086 റൺസുമായി രോഹിത് ശർമയാണ് മൂന്നാമത്.

രണ്ടാം ടി20യിൽ 15 പന്തിൽ നിന്നും മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 31 റൺസാണ് ഗപ്ടിൽ നേടിയത്. ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിക്ക് ന്യൂസീലൻഡ് പരമ്പരയിൽ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

Also Read: India vs New Zealand 2nd T20: കിവീസിനെതിരെ ഇന്ത്യക്ക് 154 റൺസ് വിജയലക്ഷ്യം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Martin guptill india vs new zealand leading t20i run getter

Next Story
ISL 2021, ATK Mohun Bagan vs Kerala Blasters: നിരാശ തന്നെ ഫലം; ബ്ലാസ്റ്റേഴ്സിനെ 4-2ന് തകർത്ത് മോഹൻ ബഗാൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com