1 വർഷത്തെ വിലക്കിന് ശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തിയ മരിയ ഷറപ്പോവയ്ക്ക് ആദ്യ കിരീടം. ടിയാൻജിൻ ഓപ്പൺ കീരീടമാണ് ഷറപ്പോവ സ്വന്തമാക്കിയത്. ബലാറസിന്റെ ആര്യാന സബലെൻങ്കയെ കീഴടക്കിയാണ് ഷറപ്പോവ കിരീട നേട്ടം ആഘോഷിച്ചത്.

യുവതാരം സബലേങ്കയ്ക്ക് എതിരെ നേരിടുള്ള സെറ്റുകൾക്കായിരുന്നു ഷറപ്പോവയുടെ ജയം. സ്കോർ 7-5 ,7-6 . 15 മാസത്തെ വിലക്കിന് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഷറപ്പോവ ടെന്നീസ് കോർട്ടിലേക്ക് മടങ്ങിയെത്തിയത്.

ഫൈനൽ മത്സരത്തിലെ ആദ്യ സെറ്റിൽ 1-4 എന്ന സ്കോറിന് പിന്നിൽ നിന്ന​ ശേഷമാണ് ഷറപ്പോവ ആദ്യ സെറ്റ് സ്വന്തമാക്കിയത്. ഷറപ്പോവയുടെ കരുത്തുറ്റ സർവ്വുകൾക്ക് മുന്നിൽ എതിരാളി കീഴടങ്ങുകയായിരുന്നു. 7-5 എന്ന സ്കോറിനാണ് ആദ്യ സെറ്റ് ഷറപ്പോവ നേടിയത്.

രണ്ടാം സെറ്റിൽ ഇരു താരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ട്രൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിൽ തന്റെ പ്രതിഭ പുറത്തെടുത്ത ഷറപ്പോവ 7-6 എന്ന സ്കോറിന് രണ്ടാം സെറ്റും മാച്ചും സ്വന്തമാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ