scorecardresearch

സച്ചിനെ അറിയാത്ത ഷറപോവ; ടെന്നീസ് റാണിയുടെ നേട്ടങ്ങളും വിവാദങ്ങളും

2005 ഓഗസ്റ്റിൽ ലോക ഒന്നാം നമ്പറായിരുന്ന താരം കരിയർ അവസാനിക്കുമ്പോൾ 373-ാം സ്ഥാനത്താണ് എന്നത് തന്നെ വീഴ്ചയുടെ ആഘാതം വ്യക്തമാക്കുന്നുണ്ട്

maria sharapova, മരിയ ഷറപ്പോവ, maria sharapova retirement, sachin tendulkar, സച്ചിൻ ടെൻഡുൽക്കർ, മരിയ ഷറപ്പോവ വിരമിച്ചു, maria sharapova age, മരിയ ഷറപ്പോവ വയസ്‌, maria sharapova height, മരിയ ഷറപ്പോവ ഉയരം, career highlights, controversies iemalayalam, ഐഇമലയാളം

ഞെട്ടലോടെയാണ് സൂപ്പർ താരം മരിയ ഷറപ്പോവയുടെ ടെന്നീസ് കോർട്ടിനോടുള്ള വിടവാങ്ങൽ പ്രഖ്യാപനം കായിക ലോകം കേട്ടത്. കളിമികവുകൊണ്ടും സൗന്ദര്യംകൊണ്ടും എന്നും വാർത്തകളിൽ നിറഞ്ഞു നിന്ന താരം എന്നാൽ പടിയിറങ്ങുന്നത് അതേ തലയെടുപ്പോടെയല്ല. ഉത്തേജകമരുന്ന് വിവാദവും പരുക്കുമെല്ലാം ഷറപ്പോവയുടെ കരിയറിലെ കറുത്ത അധ്യായങ്ങളായി അവശേഷിക്കുന്നു. തിരിച്ചെത്താനുള്ള ശ്രമങ്ങളും വിഫലമായതോടെയാണ് ഒടുവിൽ ആ നിർണായക തീരുമാനത്തിലേക്ക് ഷറപോവ എത്തിയത്.

2005 ഓഗസ്റ്റിൽ ലോക ഒന്നാം നമ്പറായിരുന്ന താരം കരിയർ അവസാനിക്കുമ്പോൾ 373-ാം സ്ഥാനത്താണ് എന്നത് തന്നെ വീഴ്ചയുടെ ആഘാതം വ്യക്തമാക്കുന്നുണ്ട്. 17-ാം വയസിൽ ആദ്യ വിംബിൾഡൻ കിരീടം സ്വന്തമാക്കിയ മരിയ ഷറപ്പോവ ഏറെക്കാലം ടെന്നീസ് കോർട്ടിലെ മിന്നും താരമായി തുടർന്നു. ഇതിനിടയിൽ പ്രശസ്തിയും വിവാദങ്ങളും ഷറപോവയുടെ ജീവിതത്തിന്റെയും കരിയറിന്റെയും ഭാഗമായി.

സച്ചിനെ അറിയാത്ത ഷറപോവ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞതായിരുന്നു വിവാദങ്ങളിലൊന്ന്. 2014 വിംബിള്‍ഡണ്‍ ഗ്രാന്‍സ്ലാം മത്സരത്തിനിടെയാണ് ആരാണ് സച്ചിനെന്ന് ഷറപോവ ചോദിച്ചത്. സച്ചിനെ അറിയില്ലേയെന്ന മാധ്യമപ്രവർത്തകരുടെ മറുചോദ്യത്തിന് ഇല്ല എന്നായിരുന്നു ഷറപോവയുടെ മറുപടി. ഇതോടെ ക്രിക്കറ്റിനെ മതമായും സച്ചിനെ ദൈവമായും കാണുന്ന ഇന്ത്യൻ ആരാധകർ ഷറപോവയ്ക്കെതിരെ തിരിഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ ഷറപോവക്കെതിരെ തെറിവിളിയും ആക്ഷേപവും നിറഞ്ഞു. മലയാളികൾ തന്നെയായിരുന്നു അക്രമണത്തിന് മുൻനിരയിൽ. ‘ഹു ഈസ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍’ എന്ന പേരില്‍ ഹാഷ് ടാഗ് ക്യാമ്പയിനിങ് നടന്നു. ഒടുവില്‍ നിങ്ങള്‍ പറയുന്നത് എന്താണെന്നറിയില്ലെന്ന് മലയാളം കമന്റിനു ഷറപ്പോവ മറുപടി നല്‍കി എന്നാല്‍ ഇതിനുള്ള മറുപടിയും മലയാളത്തിലാണ് മലയാളികള്‍ നല്‍കിയത്.

ഒരു ദശകത്തോളം ഏറ്റവും കൂടുതൽ വരുമാനമുള്ള വനിതാ കായികതാരം

പ്രതിവർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വനിതാ താരമെന്ന പട്ടം മരിയ ഷറപോവ കയ്യടക്കി വച്ചിരുന്നത് ഒരു ദശകത്തോളമാണ്. 11 വർഷം തുർടച്ചയായി ഒന്നാം സ്ഥാനം നിലനിർത്തിയ ശേഷമാണ് ഷറപോവയ്ക്ക് ഈ സ്ഥാനം നഷ്ടമായത്. 2016ൽ സെറീനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പോകുമ്പോഴും ഷറപോവയുടെ പ്രതിവർഷ വരുമാനം 146.23 കോടിയായിരുന്നു. ടെന്നീസിൽ നിന്നുള്ള വരുമാനത്തിന് പുറമെ പരസ്യചിത്രത്തിലെ അഭിനയത്തിൽ നിന്നും ഫാഷൻ രംഗവുമായിരുന്നു ഷറപോവയുടെ പ്രധാന വരുമാനം.

ഉത്തേജകമരുന്ന് വിവാദം

2016ല്‍ ഓസ്‌ട്രേലിയന്‍ ഓപണിന് മുന്നോടിയായി നടന്ന ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടത് ഷറപോവക്ക് കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായി. രണ്ട് വര്‍ഷത്തെ വിലക്കാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും ഷറപോവയുടെ അപ്പീലിനെ തുടര്‍ന്ന് വിലക്ക് 15 മാസമാക്കി ചുരുക്കി. ടെന്നീസ് കോര്‍ട്ടില്‍ മടങ്ങിയെത്തിയെങ്കിലും ഷറപോവക്ക് പിന്നീടൊരിക്കലും പഴയ പ്രതാപത്തിന്റെ പരിസരത്ത് പോലുമെത്താനായില്ല.

തുടര്‍ച്ചയായ നാല് ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളിലും കാര്യമായ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാതെയാണ് ഷറപ്പോവ കോര്‍ട്ടിനോട് വിട പറയുന്നത്. ഏറ്റവും അവസാന നടന്നെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം പൂർണപരാജയമായി. ഡോണ വെകിക്കിനോട് 6-3, 6-4 എന്ന സ്‌കോറിന് ഷറപോവ പരാജയപ്പെട്ടത്. ഇതേത്തുടര്‍ന്ന് റാങ്കിങ്ങില്‍ 350-ാം സ്ഥാനത്തിന് താഴേക്ക് ഷറപ്പോവ വീണു.

കളിച്ച മത്സരങ്ങളിൽ 645ലും ജയിച്ച ഷറപോവ പരാജയപ്പെട്ടത് 171 എണ്ണത്തിൽ മാത്രമായിരുന്നു. കരിയറിന്റെ അവസാന കാലത്തായിരുന്നു തോൽവികളിൽ കൂടുതലും. അഞ്ച് ഗ്രാൻഡസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ ഷറപോവ 36 തവണയാണ് സിംഗിൾസ് കിരീടം ചൂടിയത്. 2004ൽ ഡബ്ല്യൂടിഎ ടൂർ ചാമ്പ്യൻഷിപ് സ്വന്തമാക്കിയ ഷറപോവ 2008ൽ ഫെഡ് കപ്പിലും ചാമ്പ്യനായി. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടാനും താരത്തിനായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Maria sharapova career highlights controversies sachin tendulkar