ബ്യൂണസ് ഐറിസ്: ലോക ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഡീഗോ മറഡോണ. എന്നാല്‍ കളത്തിന് അകത്തും പുറത്തും മറഡോണയുടെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. മൈതാനത്തോട് വിട പറഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും എന്നും വിവാദങ്ങളിലൂടെ മറഡോണ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.
ഇപ്പോഴിതാ മറഡോണയെ തേടി പുതിയ വിവാദവും എത്തിയിരിക്കുകയാണ്. ഇത്തവണ ഫുട്ബോളിന് പുറത്തെ തന്റെ സ്വകാര്യ ജീവിതമാണ് വിവാദത്തിന്റെ കാരണമായിരിക്കുന്നത്. മറഡോണയെ കാമുകി വീട്ടില്‍ നിന്നും പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്നേഹസമ്മാനമായി മറഡോണ ബ്യൂണസ് ഐറിസില്‍ വാങ്ങി നല്കിയ വീട്ടില്‍ നിന്നുമാണ് കാമുകി റോസിയോ ഒളിവ മറഡോണയെ പുറത്താക്കിയത്. ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അര്‍ജന്റീനന്‍ ഇതിഹാസത്തെ കാമുകി വീട്ടില്‍ നിന്നും പുറത്താക്കിയത്.
മുന്‍ ഫുട്ബോള്‍ താരമായ ഒളിവ അര്‍ജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് മറഡോണയെ കണ്ടുമുട്ടിയത്. ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്നുമായുള്ള 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മറഡോണ 28 കാരിയായ ഒളിവയുമായി അടുത്തത്.
മറഡോണയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഒളിവ അര്‍ജന്റീന വെളിപ്പെടുത്തിയെന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരാഴ്ച നീണ്ട നിരന്തര കലഹത്തെത്തുടര്‍ന്നാണ് തീരുമാനമെന്നും 28കാരി ഒളിവ പറഞ്ഞതായി സണ്‍ പറഞ്ഞു.
മെക്സിക്കന്‍ ക്ലബിന്റെ പരിശീലകനാണ് നിലവില്‍ 58കാരനായ മറഡോണ.