യൂത്ത് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനു ഭാകറിന് സ്വര്‍ണം. യൂത്ത് ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ആദ്യ സ്വര്‍ണ മെഡലാണ് ഇത്. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ സ്വര്‍ണം നേടിയത്. 236.5 പോയന്റോട് കൂടിയാണ് സ്വര്‍ണം.

ഹരിയാനക്കാരിയായ മനുഭാകര്‍ കഴിഞ്ഞ ഏപ്രിലില്‍ ഗോള്‍ഡ് ഈസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.

2017 ഏഷ്യാന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മനു ഭാകര്‍ വെള്ളി നേടിയിരുന്നു. 2018 ഒളിമ്പിക്‌സില്‍ രണ്ട് സ്വര്‍ണ മെഡലും നേടി. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും മിക്‌സ്ഡ് ടീം വിഭാഗത്തിലുമായിരുന്നു സ്വര്‍ണം. ഗെയിംസില്‍ ഇന്ത്യയുടെ പതാക വഹിച്ചതും മനു ഭാകറാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ