/indian-express-malayalam/media/media_files/uploads/2023/08/pak.jpg)
മങ്കാദിങ്, മിസ്ഫീല്‍ഡ്, എഡ്ജ്ഡ് ബൗണ്ടറി: പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ഏകദിനത്തിലെ അവസാന ഓവര്‍| ഫൊട്ടോ; ഐസിസി
കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ 4 ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കടുത്ത പോരാട്ടമാണ് നടന്നത്. മത്സരത്തിന്റെ അവസാന ഓവറിലാണ് പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് വിജയം നേടിയത്. ഏഷ്യാ കപ്പിന് മുന്നോടിയായുള്ള മൂന്ന് ഏകദിനങ്ങളില്‍ രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും വ്യാഴാഴ്ച ഹമ്പന്‍ടോട്ടയില്‍ കളത്തിലിറങ്ങിയപ്പോള്‍ പാകിസ്ഥാന്‍ സമാനമായ വിജയമാണ് സ്വന്തമാക്കിയത്. നാടകീയത നിറഞ്ഞ ഒരു ഫിനിഷ്, വീണ്ടുമുണ്ടായി.
301 റണ്‍സ് ലക്ഷ്യത്തിലെത്താന്‍ അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരിക്കെ നസീം ഷാ സ്ട്രൈക്ക് എന്‍ഡിലായിരുന്നു. ഷദാബ് ഖാന്‍ (35 പന്തില്‍ 48) നോണ്‍-സ്‌ട്രൈക്കര്‍ എന്‍ഡിലും. അവസാന ഓവറിലെ അവസാന പന്തില്‍ അബ്ദുള്‍ റഹ്മാനെ സിക്സറിന് പറത്തി, 50-ാം ഓവറിലെ ആദ്യ പന്തെറിയും മുന്‍പേ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ക്രീസ് വിട്ടിറങ്ങിയ പാക്കിസ്ഥാന്‍ ബാറ്റര്‍ ശതബ് ഖാനെ റണ്‍ഔട്ടാക്കി അഫ്ഗാന്‍ ബോളര്‍ ഫസല്‍ഹഖ് ഫറൂഖി. ആദ്യ പന്ത് എറിയുന്നതിനിടെ ഫസല്‍ഹഖ് ഫറൂഖി, ശതബ് ഖാനെ പുറത്താക്കാന്‍ ലഭിച്ച അവസരം ബുദ്ധിപൂര്‍വം ഉപയോഗിക്കുകയായിരുന്നു.
പാക്കിസ്ഥാന് ഒരു വിക്കറ്റ് ശേഷിക്കേ, അവസാന ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടി. അവസാന അഞ്ച് പന്തില്‍ ഏഴ് റണ്‍സ് മാത്രം മതിയെന്നിരിക്കെ, ഫാറൂഖി തന്റെ അടുത്ത രണ്ട് പന്തുകളില്‍ സിംഗിള്‍ മാത്രം നല്‍കുകയും ചെയ്തു, പാകിസ്ഥാന്‍ നമ്പര്‍ 11 ഹാരിസ് റൗഫിനെ സ്ട്രൈക്കിലെത്തിച്ചു. അടുത്ത പന്തില്‍ റൗഫ് മൂന്ന് റണ്‍സ് നേടി. നൂര്‍ അഹമ്മദ് - ഡീപ് സ്‌ക്വയര്‍ ലെഗില്‍ നിന്ന് ഓടി പന്ത് തടയാന്‍ ഇടതുവശത്തേക്ക് ഡൈവ് ചെയ്തതിനാല്‍ അത് ഒരു ബൗണ്ടറി ആയിരുന്നില്ല. പാകിസ്ഥാന്‍ ലക്ഷ്യം രണ്ട് പന്തില്‍ മൂന്ന് റണ്‍സായി മാറി.
ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി അഫ്ഗാനിസ്ഥാനെതിരെ ബാറ്റുകൊണ്ടു നസീം ഷായ്ക്ക് രണ്ടാം ഫിനിഷ്. കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ നാല് പന്തില്‍ 14 റണ്‍സ് എടുത്ത് തന്റെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ ഏകദിന പരമ്പരയില്‍ പാകിസ്ഥാന്‍ 2-0ന് അപരാജിത ലീഡ് നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.