മോസ്കോ: ബോക്സിങ് റിങ്ങിൽ ഇന്ത്യക്കിന്ന് സുവർണ പ്രതീക്ഷ. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ 48 കിലോ ഗ്രാം വിഭാഗത്തിൽ റഷ്യയുടെ എകറ്ററിനയാണ് മഞ്ജുവിന്റെ എതിരാളി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30നാണ് മത്സരം. റഷ്യൻ താരം രണ്ടാം സീഡും മഞ്ജു ആറാം സീഡുമാണ്.
സെമിയിൽ മുൻ ലോക ചാംപ്യൻ തായ്‌ലന്‍ഡിന്റെ ചുതാമത് രക്‌സാതിനെ തോല്‍പിച്ചാണ് മഞ്ജു ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 4-1. മേരി കോമിന് ശേഷം അരങ്ങേറ്റ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത ബോക്‌സറാണ് മഞ്ജു റാണി. 18 വർഷത്തിന് ശേഷം ചരിത്രത്തിന്റെ ഭാഗമായ മഞ്ജുവിന്റെ പഞ്ചിൽ നിന്ന് സ്വർണം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ഫൈനലില്‍ ജയിക്കാനായാല്‍ ചരിത്ര നേട്ടമായിരിക്കും മഞ്ജുവിനെ കാത്തിരിക്കുക. പരാജയപ്പെട്ടാല്‍ നേടുന്ന വെള്ളിയും മഞ്ജുവിനെ ചരിത്രത്താളുകളിലെത്തിക്കും. നേരത്തെ ഇന്ത്യയുടെ ഇതിഹാസ താരം മേരി കോമിന്റെ കുതിപ്പ് വെങ്കലത്തിൽ അവസാനിച്ചിരുന്നു. 51 കിലോ ഗ്രാം വിഭാഗത്തില്‍ സെമിയില്‍ തുര്‍ക്കിയുടെ ബുസേനസ് കകിരോഗ്ലുവിനോട് 1-4 പരാജയപ്പെട്ടതോടെയാണ് മേരി കോമിന് വെങ്കലം കൊണ്ട് തൃപ്തി പെടേണ്ടി വന്നത്.