റഷ്യ: ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ 48 കിലോഗ്രാമില്‍ മഞ്ജു റാണിയ്ക്ക് വെള്ളി. ഫൈനലില്‍ റഷ്യയുടെ എകട്രീന പല്‍റ്റ്‌സീവയോടാണ് മഞ്ജു പരാജയപ്പെട്ടത്. 1-4 നായിരുന്നു മഞ്ജുവിന്റെ തോല്‍വി.
സെമിയില്‍ തായ്‌ലാന്‍ഡിന്റെ ചുതാമറ്റ് രക്‌സാത്തിനെ മഞ്ജു 4-1 ന് പരാജയപ്പെടുത്തുകയായിരുന്നു. നേരത്തെ ഇതേ എതിരാളിയോട് തന്നെ തായ്‌ലന്‍ഡ് ഓപ്പണില്‍ മഞ്ജു പരാജയപ്പെട്ടിരുന്നു. അരങ്ങേറ്റ ലോക ച്യാംപന്‍ഷിപ്പില്‍ തന്നെ ഫൈനിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മഞ്ജു. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് ഇതിഹാസ താരം മേരി കോമായിരുന്നു.
#ManjuRani you are a true Champion of the Sport!
You gave your all. Congrats on your SILVER on debut at the #aibaworldboxingchampionships as she ends her memorable campaign in the 48kg category.
All the very best for your future endeavours, Champ!#PunchMeinHaiDum#boxing pic.twitter.com/cBOQaq0g8Z— Boxing Federation (@BFI_official) October 13, 2019
കഴിഞ്ഞ ദിവസം 51 കിലോ ഗ്രാം വിഭാഗത്തില്‍ മേരി കോം വെള്ളി നേടിയിരുന്നു. 51 കിലോ ഗ്രാം വിഭാഗത്തില്‍ സെമിയില്‍ തുര്‍ക്കിയുടെ ബുസേനസ് കകിരോഗ്ലുവിനോട് 1-4 പരാജയപ്പെട്ടതോടെയാണ് മേരി കോമിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 2010 ല്‍ 12-ാം വയസിലാണ് മഞ്ജു ബോക്‌സിങ് റിങ്ങിലേക്ക് ഇറങ്ങുന്നത്. അച്ഛന്റെ വിയോഗത്തെത്തുടര്‍ന്നുണ്ടായ ദേഷ്യം അടക്കാനായിരുന്നു മഞ്ജു ബോക്‌സിങ് തിരഞ്ഞെടുത്തത്.